ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു പുനര്‍ജനിയുണ്ട്. നാലമ്പലത്തിന്റെ കിഴക്കെ വാതില്‍! മണിക്കൂറുകളോളം ക്യൂനിന്ന് വലഞ്ഞുവരുന്ന സാധാരണഭക്തര്‍ തെക്കുഭാഗത്തുകൂടിയും പ്രവൃത്തിക്കാരും അവരുടെ ഒട്ടനവധി ബന്ധുമിത്രാദികളും വടക്കുഭാഗത്തുകൂടിയും വിഐപി പട്ടംകെട്ടിയവര്‍ കിഴക്കുഭാഗത്തുകൂടിയും വന്ന് ഒരു ത്രിവേണി സംഗമംപോലെ കിഴക്കെ നടയിലെത്തുന്നു. പിന്നെ വാതില്‍ കടക്കാനുള്ള കഠിനപ്രയ്തനമാണ്. പ്രായമായ സ്ത്രീ പുരുഷന്മാര്‍ ആ സ്വര്‍ഗവാതില്‍ കടക്കാന്‍ ഏറെ കഷ്ടപ്പെടുന്നതു കാണാം. ഇതിനൊരു ക്രമീകരണം നടത്താന്‍ ഇതുവരെ ആര്‍ക്കും തോന്നാത്തത് കഷ്ടമാണ്!
ടി.സംഗമേശന്‍, താഴെക്കാട്
















