ആലപ്പുഴ: ഗതാഗതനിയമ ലംഘനവുമായി ബന്ധപ്പെട്ട് കാമറാ നിരീക്ഷണ സംവിധാനം വഴി ലഭിച്ച നോട്ടീസുകളിന്മേല്‍ പിഴ ഒടുക്കാത്തവര്‍ 31നു മുമ്പ് പിഴ അടച്ച് തുടര്‍നടപടികള്‍ അവസാനിപ്പിക്കണം. അല്ലാത്തപക്ഷം ഇവര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കല്‍/പ്രോസിക്യൂഷന്‍ എന്നിവയടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ംംം.ാ്‌റ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലെ ളശില ഞലാശേേമിരലഇമാലൃമ ടൗൃ്‌ലശഹഹമിരല ട്യേെലാ എന്ന ലിങ്ക് വഴി കാമറാനിരീക്ഷണ സംവിധാനത്തിലൂടെ നല്‍കിയിട്ടുള്ള നോട്ടീസുകള്‍ സംബന്ധമായ വിവരങ്ങള്‍ അറിയാം. പ്രസ്തുത ലിങ്ക് വഴി തന്നെ ഓണ്‍ലൈനായോ വകുപ്പിലെ ഏതെങ്കിലും ഓഫീസില്‍ നേരിട്ടോ പിഴ ഒടുക്കി തുടര്‍നടപടികള്‍ അവസാനിപ്പിക്കാം. ങഢഉകങ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ക്യാമറാ നിരീക്ഷണ സംവിധാനം വഴി നല്‍കിയിട്ടുള്ള നോട്ടീസുകള്‍ സംബന്ധമായ വിവരങ്ങള്‍ അറിയാവുന്നതാണെന്ന് റീജിയണല്‍ ആര്‍റ്റിഒ അറിയിച്ചു.
















