പോത്തന്‍കോട്: അയിരൂപ്പാറ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ഒരുക്കിയിരുന്ന പൂന്തോട്ടവും ഉപകരണങ്ങളും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. പ്രിന്‍സിപ്പല്‍ കൃഷ്ണലേഖ, പിടിഎ പ്രസിഡന്റ് മണികണ്ഠന്‍ നായര്‍ എന്നിവരാണ് പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കിയത്. ചെടിച്ചട്ടികളും ചെടികളും നശിപ്പിച്ചു. വൈകല്യമുള്ള കുട്ടികള്‍ക്ക് ചെടികള്‍ പരിപാലിക്കുന്നതിനായി സൗകര്യം ചെയ്തിരുന്ന ഉപകരണങ്ങളാണ് തകര്‍ത്തത്. അന്‍പതോളം കുട്ടികളാണ് ഈ വിഭാഗത്തില്‍ ഇവിടെ പഠിക്കുന്നത്. ഇടയ്‌ക്കിടയ്‌ക്ക് ഇത്തരത്തിലുള്ള സംഭവങ്ങള്‍ പതിവാണെന്ന് പിടിഎ പ്രസിഡന്റ് പറയുന്നു. സമീപകാലത്തായി കുടിവെള്ളത്തിനു സ്ഥാപിച്ചിരുന്ന പൈപ്പുകളും ടാപ്പുകളും തകര്‍ത്തിരുന്നു. ഇതു സംബന്ധിച്ചും പോലീസില്‍ പരാതി നല്‍കിയിരുന്നു.
















