മുഹമ്മ: കൊച്ചുചിറ മഹാകാളി ക്ഷേത്രം അധികൃതരുടെ നേതൃത്വത്തില്‍ യുവതികള്‍ക്ക് മംഗല്യഭാഗ്യം. സപ്താഹത്തോടനുബന്ധിച്ച് നടന്ന രുഗ്മിണി സ്വയംവര ചടങ്ങിലാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്. കായിപ്പുറം ചാണിവെളി രാധാമണിയുടെ മകള്‍ അനിലയും കോട്ടുങ്കല്‍ പുരുഷോത്തമന്റെയും പൊന്നമ്മയുടെയും മകന്‍ സുഭാഷ്,മുഹമ്മ ബ്ലാത്തിക്കല്‍ വിജയന്റെയും തങ്കമ്മയുടെയും മകള്‍ സിനിമോളും ചങ്ങനാശ്ശേരി കൊരട്ടില്‍ രാധയുടെ മകന്‍ രതീഷുമാണ് ക്ഷേത്രാങ്കണത്തില്‍ വിവാഹിതരായത്.
വധുവിന് അണിയാനുള്ള താലിമാലയും ചടങ്ങിനെത്തിയവര്‍ക്ക് വിഭവ സമൃദ്ധമായ സദ്യയും ക്ഷേത്രം ഭാരവാഹികള്‍ ഒരുക്കിയിരുന്നു.ആലുവ അദ്വൈതാശ്രമം മഠാധിപതി ശിവസ്വരൂപാനന്ദ, ക്ഷേത്രം തന്ത്രി വി. പി. കുമാരന്‍ ശാന്തി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.
















