Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഹരിപ്പാട് ചെന്നിത്തലയെ സഹായിച്ചത് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2016, 08:48 pm IST
in Alappuzha

ആലപ്പുഴ: ഹരിപ്പാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയുടെ ഭൂരിപക്ഷം വര്‍ദ്ധിക്കാന്‍ കാരണം സിപിഎമ്മിലെ ഒരുവിഭാഗം സഹായിച്ചതിനാലാണെന്ന് വോട്ടുകണക്കുകള്‍ വ്യക്തമാക്കുന്നു. നേരത്തെ തന്നെ സിപിഎമ്മിലെ ഒരുവിഭാഗം ഇവിടെ രമേശ് ചെന്നിത്തലയുമായി അവിശുദ്ധ സഖ്യത്തിലായിരുന്നു. കോണ്‍ഗ്രസിന്റെ ഭരണത്തണലില്‍ പല സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും ജോലി ലഭിച്ചത് നേരത്തെ തന്നെ പാര്‍ട്ടിയില്‍ വിവാദമായിരുന്നു. വിവാദമായ സ്വകാര്യ മെഡിക്കല്‍ കോളേജ് വിഷയത്തിലും സിപിഎം മൗനം പാലിച്ചത് ചെന്നിത്തലയുമായുള്ള ഒത്തുകളിയുടെ ഭാഗമായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് ആശുപത്രിക്കെതിരെ ശക്തമായി രംഗത്തുവന്നിട്ടും സിപിഎം മൗനം പാലിച്ചു. വ്യാപകമായി നിലം നികത്തി നിര്‍മ്മിക്കുന്ന ആശുപത്രിക്കെതിരെ സിപിഎം മൗനം പാലിച്ചതില്‍ ദുരൂഹതയുണ്ട്. ഇത്തണ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിലയ്‌ക്ക് 18,621 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2011ല്‍ ഇടതുപക്ഷത്തിന് ഇവിടെ 61,858 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന് 67,378 വോട്ടുകളും ലഭിച്ചു. 5,520 വോട്ടുകളുടെ ഭൂരിപക്ഷമാണ് അന്ന് ചെന്നിത്തലയ്‌ക്ക് ലഭിച്ചത്. എന്നാല്‍ ഇത്തവണ എല്‍ഡിഎഫിന്റെ വോട്ടില്‍ ഗണ്യമായ ഇടിവുണ്ടായി. 57,359 വോട്ടുകള്‍ മാത്രമാണ് സിപിഐയുടെ പി. പ്രസാദിന് ലഭിച്ചത്. അതായത് 4,479 വോട്ടുകളുടെ കുറവ്. 2011ല്‍ ബിജെപിക്ക് ഇവിടെ 3,145 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ 12,985 വോട്ടുകളായി വര്‍ദ്ധിച്ചു. അതായത് 9,840 വോട്ടുകളുടെ വര്‍ദ്ധനവ്. ബിജെപിക്ക് വോട്ടുകൂടിയപ്പോള്‍ എല്‍ഡിഎഫിന് ഇത്തവണ വോട്ടുകുറയുകയാണുണ്ടായത്. ഇതില്‍ നിന്നുതന്നെ വ്യക്തമാണ് സിപിഎമ്മും കോണ്‍ഗ്രസുമായുള്ള അവിശുദ്ധ സഖ്യം.

രമേശിന്റെ വിജയം സിപിഎമ്മിന്റെ

സംഭാവനയെന്ന് ബിജെപി

ആലപ്പുഴ: സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ടെ വിജയം സിപിഎമ്മിന്റെ സംഭാവനയാണെന്ന് ബിജെപി. ജില്ലാ പ്രസിഡന്റ് കെ. സോമന്‍. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കൃഷ്ണപ്രസാദ് നേടിയ വോട്ടുകളില്‍ നിന്ന് അയ്യായിരത്തിനടുത്ത് വോട്ട് കുറവാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഉണ്ടായിരിക്കുന്നത്.

ഈ വോട്ടുകള്‍ ചോര്‍ന്ന കാരണം സിപിഎം വ്യക്തമാക്കണം. വര്‍ദ്ധിച്ച വോട്ടുകള്‍ ഇടതുപക്ഷത്തിന് കിട്ടാതിരിക്കുകയും രമേശ് ചെന്നിത്തലയുടെ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചതിനും ഉത്തരവാദി എല്‍ഡിഎഫാണ്. രമേശിന്റെ വിജയം സിപിഎം ഘടകകക്ഷികളെ ബലികൊടുത്ത് ഹരിപ്പാട്ട് നടത്തിയ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിന്റെ വികൃത മുഖമാണെന്ന കെ. സോമന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം
Kerala

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍
Kerala

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

Kerala

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.