Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

എല്‍ഡിഎഫ് വന്നു; ജില്ലയില്‍ വ്യാപക സിപിഎം അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2016, 10:34 am IST
inKozhikode

സിപിഎം അക്രമത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിജെപി പ്രവര്‍ത്തകനെ ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍മാസ്റ്റര്‍, ജനറല്‍സെക്രട്ടറി പി. ജിജേന്ദ്രന്‍, ഖജാന്‍ജി ടി.വി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സന്ദര്‍ശിക്കുന്നു

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെതുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക സിപിഎം അക്രമം. അക്രമങ്ങളില്‍ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നേമത്ത് ഒ. രാജഗോപാലിന്റെ വിജയം ആഘോഷിക്കാന്‍ ആഹ്ലാദ പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സ്ത്രീകള്‍ അടങ്ങുന്ന സിപിഎമ്മുകാര്‍ ചേര്‍ന്ന് അക്രമം അഴിച്ചുവിട്ടു. സൗത്ത് ബീച്ചിലെ പെട്രോള്‍ പമ്പിന് സമീപം വെച്ചായിരുന്നു അക്രമം. ബൈക്കുകളില്‍ പെട്രോള്‍ നിറയ്‌ക്കുന്നതിനായി നിര്‍ത്തിയിട്ട സമയത്താണ് സംഘടിച്ചെത്തിയ സിപിഎമ്മുകാര്‍ അക്രമം നടത്തിയത്. പട്ടികകഷ്ണം, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചായിരുന്നു അക്രമം. അടിത്തിക്കാട്ട് ദിനീഷ്, സനല്‍ കുമാര്‍, ശ്രീജിത്ത്, അനന്തു, അജയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലര്‍ക്ക് തലക്കും ചിലര്‍ക്ക് കൈക്കുമാണ് പരിക്കേറ്റത്.

വടകര: അഴിയൂര്‍, പുതുപ്പണം, ഒഞ്ചിയം എന്നിവിടങ്ങളില്‍ ആഹ്ലാദപ്രകടനം നടത്തുകയായിരുന്ന സിപിഎമ്മുകാര്‍ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. ആഹ്ലാദപ്രകടനം കടന്നുപോകുന്ന വഴിയിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെയെല്ലാം അക്രമം അഴിച്ചുവിടുകയായിരുന്നു സിപിഎമ്മുകാര്‍. അക്രമത്തില്‍ പരിക്കേറ്റ അഴിയൂര്‍ സ്വദേശികളായ സനീഷ്, മജീഷ്, ഒഞ്ചിയം സ്വദേശി വരുണ്‍, പുതുപ്പണം സ്വദേശി രാജേഷ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാത്തമംഗലം നായര്‍കുഴിയില്‍ സിപിഎമ്മുകാര്‍ നടത്തിയ അക്രമത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ അഭിജിത്തിനെയും കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. വടകര, ഒഞ്ചിയം ഭാഗങ്ങളില്‍ ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപക സിപിഎം അക്രമമുണ്ടായി.

കൊയിലാണ്ടി: നിരോധനാജ്ഞ പ്രഖ്യാപിച്ച കൊയിലാണ്ടിയില്‍ സിപിഎം അക്രമം വ്യാപകം. പോലീസ് നടപടിയെടുക്കാത്തതില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ കൊയിലാണ്ടി സിഐ ഹരിദാസന്‍ വിളിച്ചു ചേര്‍ത്ത രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ നഗരത്തില്‍ പ്രകടനം നടത്തുന്നതിലും ഇരുചക്രവാഹനങ്ങളില്‍ വലിയ വടികളില്‍ കൊടികെട്ടി പ്രകടനം നടത്തുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കൊയിലാണ്ടി നഗരത്തില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയിട്ടും പോലീസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. കൊയിലാണ്ടി പോലീസിന്റെ ഏകപക്ഷീയ നടപടിയില്‍ പരക്കെ പ്രതിഷേധം ഉയരുന്നു. കോരപ്പുഴ, ഇരിങ്ങല്‍, വിയ്യൂര്‍ കാവുംവട്ടം ഭാഗങ്ങളിലും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടന്നിട്ടുണ്ട്. പോലീസ് ആരുടെ പേരിലും കേസെടുത്തിട്ടില്ല. കൊയിലാണ്ടി നഗരത്തില്‍ അക്രമം നടക്കുമ്പോള്‍ പോലീസ് സംഭവസ്ഥലത്തു നിന്നും മാറി നില്‍ക്കുകയായിരുന്നു.

ഫറോക്ക്: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ സിപിഎമ്മുകാര്‍ കോട്ടക്കടവില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടു. ബിഎംഎച്ച് ആശുപത്രിക്ക് സമീപം വെച്ചാണ് മാരകമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. അക്രമത്തില്‍ പരിക്കേറ്റവരെ കോഴിക്കോട്ടെയും കോട്ടക്കടവിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.