തലശ്ശേരി: തലശ്ശേരി കതിരൂര്‍ ചുണ്ടങ്ങാപൊയിലില്‍ കതിരൂര്‍ പോലീസ് നടത്തിയ റെയ്ഡില്‍ മൂന്ന് സിപിഎമ്മുകാരെയും 10 ബോംബും ബോംബുനിര്‍മ്മാണ സാമഗ്രികളും പിടികൂടി. സിപിഎം ബോംബ് നിര്‍മ്മണ വിദഗ്ധരായ രജീഷ്, ബബീഷ്, രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ കതിരൂര്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ചുണ്ടങ്ങാപ്പൊയിലിലെ സിപിഎം നിയന്ത്രണത്തിലുള്ള ക്ലബ്ബിന് പിന്നിലെ പറമ്പില്‍വെച്ചാണ് ബോംബും നിര്‍മ്മാണ സാമഗ്രികളും നിര്‍മ്മാതാക്കളെയും പിടികൂടിയത്. കഴിഞ്ഞ രണ്ട് മാസം മുമ്പ് ഈ പ്രദേശത്തുനിന്ന് ബോംബുകളും നിര്‍മ്മണ സാമഗ്രികളും പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: