കമ്പില്‍: കമ്പില്‍ മാപ്പിള ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമവും അധ്യാപകരെ ആദരിക്കലും 22ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് കലാഭവന്‍ മണി, ഒ.എന്‍.വി.കുറുപ്പ് അനുസ്മരണ സംഗിത പരിപാടിയും ഉജാലന്‍ എന്ന ഹ്രസ്വ ചിത്രവും ഉണ്ടായിരിക്കും.
വൈകുന്നേരം 5.30ന് നടക്കുന്ന സാംസ്‌കാരിക സായാഹ്നം ജില്ലാ പോലീസ് ചീഫ് പി.ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഐഡിയ സ്റ്റാര്‍സിംഗര്‍ വിന്നറായ ജോബിജോണ്‍ നയിക്കുന്ന സംഗീതപരിപാടിയും കോഴിക്കോട് നീലാംബരി ഒരുക്കുന്ന ഗാനമേളയും, തൃശ്ശൂര്‍ നടന ഒരുക്കുന്ന സിനിമാറ്റിക് ഡാന്‍സും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പരിപാടികളും ഉണ്ടായിരിക്കും.
















