പയ്യന്നൂര്‍: കുഞ്ഞിമംഗലം തെക്കുംപാട്ടെ ബിജെപി പ്രവര്‍ത്തകന്‍ കെ.പി.ജിതിനെ ഒരു സംഘം സിപിഎമ്മുകാര്‍ ആശുപത്രിയില്‍ കയറി മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസം കുഞ്ഞിമംഗലത്തെ വിനോദിനെ ഒരു സംഘം അക്രമിച്ചിരുന്നു. തറവാട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിനോദിനെ ആദ്യം ഒരു സംഘം സിപിഎമ്മുകാര്‍ അക്രമിക്കുകയായിരുന്നു. വിനോദിനെ ജിതിനും സുഹൃത്തും ചേര്‍ന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപ്പോള്‍ പിന്‍തുടര്‍ന്ന് എത്തിയ സിപിഎം സംഘം ആശുപത്രിക്കകത്ത് വെച്ച് ജിതിനെ ആക്രമിക്കുകയായിരുന്നു. കുഞ്ഞിമംഗലം ഗോപാല്‍ യുപി സ്‌കുളില്‍ ബിജെപിയുടെ പോളിംഗ് ഏജന്റായിരുന്നു ജിതിന്‍. പയ്യന്നര്‍ പോലീസ് കേസെടുത്തു. ബിജെപി മണ്ഡലം ഭാരവാഹികളായ വിജയന്‍ മാങ്ങാട്, ശങ്കരന്‍ കൈതപ്രം തുടങ്ങിയവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
















