കോഴിക്കോട്: മലാപ്പറമ്പ് എയുപി സ്കൂള്‍ വീണ്ടും അടച്ചു പൂട്ടാന്‍ ഡിപിഐ നല്കിയ അന്യായമായ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി സ്കൂള്‍ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ജനകീയ പ്രതിരോധ സമരം ഇന്ന് പുനരാരംഭിച്ചു. പോളിംഗ് ബൂത്തുകള്‍ പ്രവര്‍ത്തിച്ചതിനാല്‍ ഉപരോധ സമരം രണ്ട് ദിവസം നിര്‍ത്തിവെച്ചതായിരുന്നു.
ഇന്ന് രാവിലെ 11.30 ന് നടക്കുന്ന ഉപരോധ സമരത്തില്‍ അഖിലഭാരത രാഷ്ട്രഭാഷാവേദി പ്രവര്‍ത്തകരും മെയ് 21 ന് പൂര്‍വ്വാധ്യാപകരും പങ്കെടുക്കുന്നതാണെന്ന് മുന്‍ പ്രധാനാധ്യാപകന് ഐ.പി. കനകദാസന്, ഇ.ടി.സുജാത ടീച്ചര്‍ എന്നിവര്‍ അറിയിച്ചു. ഇന്ന് നടന്ന ഉപരോധ സമരത്തിന് പി.എച്ച്. താഹ, രജീഷ് മലാപ്പറമ്പ്, സതീശന് പാച്ചാക്കില്‍, സ്നേഹപ്രഭഷ രാംദാ സ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: