Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലയില്‍ 71.66 ശതമാനം പോളിങ്, വോട്ടിങ് ശതമാനം കൂടുതല്‍ അടൂര്‍ മണ്ഡലത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2016, 08:54 pm IST
inPathanamthitta

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ട് ചെയ്തത് അടൂര്‍ മണ്ഡലത്തില്‍. . 206692 വോട്ടര്‍മാരുള്ള അടൂര്‍ നിയോജകമണ്ഡലത്തില്‍ 74.52 ശതമാനം വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തി.70064 പുരുഷന്മാരും 83969 സ്ത്രീകളുമാണ് ഇവിടെ സമ്മതിദാന അവകാശം വിനിയോഗിച്ചത്.

അടൂര്‍ നിയമസഭ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് പറന്തല്‍ നോര്‍ത്ത് ഗവണ്‍മെന്റെ വെല്‍ഫെയര്‍ എല്‍പി സ്‌കൂളിലാണ്. 87.06 ശതമാനമാണ് പോളിംഗ്. ചേരിക്കല്‍ ഗവണ്‍മെന്റ് എസ് വിഎല്‍പിഎസിലെ (കിഴക്കുഭാഗം) ബൂത്തില്‍ 86.72 ശതമാനമാണ് പോളിംഗ്. കൊടുമണ്‍ പഞ്ചായത്തിലെ മിക്ക ബൂത്തുകളിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. അങ്ങാടിക്കല്‍ സൗത്ത് എസ്എന്‍വിഎച്ച്എസിലെ സൗത്ത് ബില്‍ഡിംഗ്‌സിലെ ബൂത്തില്‍ 83.26 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി. ഇതേ സ്‌കൂളിലെ നോര്‍ത്ത് ബില്‍ഡിംഗ്‌സ് ബൂത്തില്‍ 81.18 ശതമാനവും പോളിംഗുണ്ടായി. കൊടുമണ്‍ ഈസ്റ്റ് എസ്എല്‍പിഎസിലെ കിഴക്ക് മധ്യഭാഗത്തെ ബൂത്തില്‍ 80.81 ശതമാനമാണ് പോളിംഗ്. ഇടത്തിട്ട ഗവണ്‍മെന്റ് എല്‍പിഎസില്‍ 80.72 ശതമാനവും പോളിംഗുണ്ടായി. പറക്കോട് ഗവണ്‍മെന്റ് എല്‍പിഎസില്‍ 81.9 ശതമാനം വോട്ടു രേഖപ്പെടുത്തി.

ഗവണ്‍മെന്റ് എസ് വിഎല്‍പിഎസ് ചേരിക്കല്‍ (പടിഞ്ഞാറുഭാഗം) – 82.02, ഗവണ്‍മെന്റ് എല്‍പിഎസ് പന്നിവിഴ – 82.8,, തുവയൂര്‍ ഗവണ്‍മെന്റ് വെല്‍ഫെയര്‍ യുപി സ്‌കൂളില്‍ 80.92, മണ്ണടി വിഎച്ച്എസ്എസില്‍ 82.1, വയല ഗവണ്‍മെന്റ് എല്‍പിഎസ് – 81.78 ശതമാനം എന്നിങ്ങനെ ബൂത്തുകള്‍ 80 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയത്.

പോളിങ് ശതമാനത്തില്‍ രണ്ടാംസ്ഥാനത്ത് കോന്നിയാണ്. കോന്നി മണ്ഡലത്തിലെ വോട്ടര്‍മാരില്‍ 73.19 ശതമാനം ആളുകള്‍ വോട്ട് ചെയ്തു. 194721 ആണ് വോട്ടര്‍മാര്‍. ഇതില്‍ 142526 പേര്‍ വോട്ട് ചെയ്തു. നിയോജകമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് അട്ടച്ചാക്കല്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ ബൂത്തിലാണ്. 81.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. നീലിപിലാവ് എല്‍പി സ്‌കൂളില്‍ 80.46 ശതമാനം വോട്ടു രേഖപ്പെടുത്തി. കുന്നിട കിഴക്കുഭാഗം യുപി സ്‌കൂളിലെ ബൂത്തില്‍ 80.92 ശതമാനം വോട്ടു രേഖപ്പെടുത്തി.

കോന്നിയിലെ ഗിരിവര്‍ഗ കോളനികളിലെ ബൂത്തുകളിലും ഉയര്‍ന്ന പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 79.1 ശതമാനം പോളിംഗ് രേഖപ്പെടുത്തി ് ആവണിപ്പാറ ആംഗന്‍വാടി ഗിരിജന്‍ കോളനിയിലെ ബൂത്ത് മുന്നിലുണ്ട്.

കൊടുമുടി പഞ്ചായത്ത് ട്രൈബല്‍ കമ്യൂണിറ്റി ഹാളിലെ ബൂത്തിലാണ്. 78.41 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

ജില്ലയിലെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ആറന്മുളയില്‍ 70.96 ആണ് പോളിങ് ശതമാനം. 226324 ആണ് ഇവിടെയുള്ളത്. ഇതില്‍ 105703 പുരുഷ വോട്ടര്‍മാരും 120621 സ്ത്രീ വോട്ടര്‍മാരുമാണ്. ഇതില്‍ 74616 പുരുഷന്മാരും 85989 സ്ത്രീകളുമടക്കം 160605 പേരാണ് ആആറന്മുള മണ്ഡലത്തില്‍ വിവിധ ബൂത്തുകളിലാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. ആറന്മുള നിയോജകമണ്ഡലത്തില്‍ കിഴക്കനോതറ എന്‍എസ്എസ് കരയോഗം ബൂത്തിലെ പടിഞ്ഞാറുഭാഗം ബൂത്തില്‍ 84.42 ശതമാനം പോളിംഗ്. ആറന്മുള നിയോജകമണ്ഡലത്തില്‍ മുന്നിലെത്തിയത് ഈ ബൂത്താണ്. ഒന്തേക്കാട് എംടിഎല്‍പി സ്‌കൂള്‍ ബൂത്തില്‍ 80.82 ശതമാനം പോളിംഗുണ്ട്.65 ശതമാനത്തില്‍ താഴെ പോളിംഗ് രേഖപ്പെടുത്തിയ ബൂത്തുകള്‍ മണ്ഡലത്തില്‍ ഏറെയുണ്ട്. ഗവണ്‍മെന്റ് മോഡല്‍ എല്‍പിഎസ്, കുമ്പനാട് – 62.04, കുമ്പഴ എംപിവിഎച്ച്എസ്എസ് – 63.48 എന്നിങ്ങനെയാണ് പോളിംഗ്.

റാന്നി നിയോജകണണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്. 189610 വോട്ടര്‍മാരുള്ള ഇവിടെ 133442 ആളുകളാണ് വോട്ട് ചെയ്തത്. ഇതില്‍ 64702 പുരുഷന്മാരും 68740 സ്ത്രീകളും ഉള്‍പ്പെടുന്നു. മൊത്തം 70.38 ആണ് ഇവിടുത്തെ വോട്ടിങ് ശതമാനം. റാന്നി മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് കുരുമ്പന്‍മൂഴി ഫാമിലി വെല്‍ഫെയര്‍ സെന്ററിലെ ബൂത്തിലാണ്. 85.62 ശതമാനം പോളിംഗ് കുരുമ്പന്‍മൂഴി ബൂത്തില്‍ രേഖപ്പെടുത്തി. മാടമണ്‍ നോര്‍ത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ ബൂത്തില്‍ 82.53 ശതമാനമാണ് പോളിംഗ്. തുലാപ്പള്ളി സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലെ 30- ാം നമ്പര്‍ ബൂത്തിലാണ്. 80.45 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയ ബൂത്തുകളില്‍ പെരുമ്പ്രക്കാട് മാര്‍ത്തോമ്മാ എല്‍പി സ്‌കൂളില്‍ 65.4, എന്‍എംഎച്ച്എസ് കരിയംപ്ലാവ് – 63.59, എംടിയുപിഎസ് പെരുമ്പെട്ടി – 63.17, എംടിഎല്‍പിഎസ് പുല്ലംപള്ളി – 63.58 ശതമാനം എന്നിവയാണ്.

ഏറ്റവും കുറവ് പോളിങ് ശതമാനം തിരുവല്ല മണ്ഡലത്തിലാണ് 69.29 ശതമാനമാണ് ഇവിടുത്തെ പോളിങ്‌നില.നിയോജകമണ്ഡലത്തിലെ പുരുഷ വോട്ടര്‍മാരില്‍ 70.21 ശതമാനം ആളുകള്‍ വോട്ട് ചെയ്തപ്പോള്‍ സ്ത്രീവോട്ടര്‍മാരില്‍ 68.46 ശതമാനം പേര്‍ മാത്രമാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. 207825 പേരാണ് ഈ മണ്ഡലത്തിലെ മൊത്തം വോട്ടര്‍മാര്‍. ഇവരില്‍ 143994 ആളുകള്‍ മാത്രമാണ് പോളിങ് ബൂത്തിലെത്തിയത്. 97952 പുരുഷന്മാരില്‍ 68775 പേര്‍ വോട്ട് ചെയ്തപ്പോള്‍ 109873 സ്ത്രീകളില്‍ 75219 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. നിയമസഭ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് കുന്നന്താനം ദേവിവിലാസം സ്‌കൂളിലെ പടിഞ്ഞാറ്ഭാഗം കെട്ടിടത്തിലെ ബൂത്തിലാണ്. 78.08 പോളിംഗാണ് സ്‌കൂളില്‍ രേഖപ്പെടുത്തിയത്. 2011ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 8.79 ശതമാനത്തിന്റെ വര്‍ധനയാണ് ബൂത്തിലുള്ളത്. ഏറ്റവും കുറവ് മാന്നാര്‍ എംഎസ്എംയുപി സ്‌കൂളിലെ കിഴക്ക് ഭാഗം ബൂത്തില്‍ 59.37 ശതമാനം വോട്ടു രേഖപ്പെടുത്തി. പോളിംഗ് നിരക്കില്‍ കഴിഞ്ഞതവണത്തേക്കാള്‍ 9.92 ശതമാനത്തിന്റെ കുറവുണ്ടായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

Kerala

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

Kerala

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

പുതിയ വാര്‍ത്തകള്‍

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.