Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജനപ്രതിനിധികള്‍ക്കെതിരെ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2016, 08:41 pm IST
inAlappuzha

ചേര്‍ത്തല: തീരമേഖലയില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് ആക്ഷേപം. എംപിക്കുനേരെയും നാട്ടുകാരുടെ രോഷപ്രകടനം. പള്ളിത്തോട്, ചാപ്പക്കടവ് മേഖലകളില്‍ ദിവസങ്ങളായി കടലാക്രമണം ശക്തമായി തുടരുകയാണ്.

കടല്‍ ഭിത്തിയില്‍ നിന്ന് അരകിലോമീറ്ററോളം കിഴക്കോട്ട് വെള്ളം കയറിക്കെട്ടിക്കിടക്കുകയാണ്. നൂറിലധികം വീടുകളില്‍ വെള്ളം കയറി. അറുപതോളം കുടുംബങ്ങളെ പള്ളിത്തോട് സെന്റ് തോമസ് എല്‍പി സ്‌ക്കൂളിലും, സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌ക്കൂളിലും പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

ചാപ്പക്കടവ് പ്രദേശത്ത് തീരദേശ റോഡിന് പടിഞ്ഞാറു ഭാഗംമുഴുവന്‍ വെള്ളത്തിനടിയിലാണ്. തിങ്കളാഴ്ച പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് പോലീസെത്തി അഗ്നിശമനസേനയുടെ സഹായത്തോടെ വെള്ളം പമ്പു ചെയ്ത് നീക്കിയെങ്കിലും വീണ്ടും കടല്‍ കയറി പ്രദേശം വെള്ളത്തിനടിയിലായി. തുടര്‍ന്നാണ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ഇവരെ ക്യാമ്പുകളിലേക്ക് മാറ്റിയത്.

ചാപ്പക്കടവ് മത്സ്യ ഗ്യാപ്പിലൂടെയും കടല്‍ഭിത്തിക്കിടയിലൂടെയുള്ള വിടവുകളിലൂടെയുമാണ് വെള്ളം കയറുന്നത്. വേലിയേറ്റ ഇറക്ക വ്യത്യാസമില്ലാതയാണ് വെള്ളം ഇരച്ചു കയറുന്നത്. അന്ധകാരനഴി, അഴീക്കല്‍ പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമാണ്. മേഖലയിലെ ഇരുപത്തഞ്ചോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

ചെല്ലാനം മുതല്‍ ആറാട്ടുവഴി വരെ തീരദേശ റോഡിന് പടിഞ്ഞാറു ഭാഗത്തെ കാന പൂര്‍ണമായും നിര്‍മിക്കാത്തതാണ് ദുരിതത്തിന് കാരണമെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. മേഖലയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇന്നലെയും നാട്ടുകാര്‍ തീരദേശപാത ഉപരോധിച്ചിരുന്നു. പ്രദേശം സന്ദര്‍ശിച്ച കെ.സി. വേണുഗോപാല്‍ എംപി ക്ക് നേരേയും ദുരിത ബാധിതരുടെ രോഷപ്രകടനമുണ്ടായി.

പള്ളിത്തോട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ നൂറ്റമ്പത് പേരും അന്ധകാരനഴിയിലെ ക്യാമ്പില്‍ അറുപതു പേരുമാണുള്ളത്. കടലാക്രമണം മൂലമുായ നാശനഷ്ടങ്ങള്‍ വിലയിരുത്തുവാനും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുമായി റവന്യു ഉദ്യോഗസ്ഥരുടേയും പഞ്ചായത്ത സെക്രട്ടറിമാറുടേയും യോഗം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേരുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.

ഒറ്റമശേരി, തൈക്കല്‍ ബീച്ച്, ആയിരംതൈ, ചേന്നവേലി, അര്‍ത്തുങ്കല്‍ എന്നീ മേഖലകളില്‍ കടല്‍ കയറ്റം രൂക്ഷമായി തുടരുകയാണ്. കടല്‍ഭിത്തി നിര്‍മിച്ചിട്ടില്ലാത്ത മേഖലകളില്‍ കടല്‍വെള്ളം ഇരച്ചുകയറുന്നത് പ്രദേശത്തെ ജനജീവിതം ദുസഹമായി. ചേര്‍ത്തലയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. രാജീവ് പ്രവര്‍ത്തകരോടൊപ്പം അന്ധകാരനഴിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. അരൂരിലെ സ്ഥാനാര്‍ത്ഥി ടി. അനിയപ്പനും തീരമേഖലയിലെത്തി ചാപ്പക്കടവിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. രജീഷ് വാസുദേവ്, ഷിബുലാല്‍, കെ.പി.ദിലീപ്കുമാര്‍, കെ.കെ.സജീവന്‍, ആന്റണി, പി.കെ.ഷിബു എന്നിവരും ഒപ്പമുായിരുന്നു.

തീരമേഖലയില്‍ കടല്‍ വെള്ളം ഇരച്ചുകയറി വീട്ടുപകരണങ്ങള്‍ ഒഴുകിപ്പോയി. തൈക്കല്‍, ആയിരംതൈ എന്നീ പ്രദേശങ്ങളിലാണ് വേലിയേറ്റസമയത്ത് ശക്തമായി തിരയടിച്ച് നിരവധി വീടുകളില്‍ വെള്ളം കയറിയത്. നൂറോളം വീടുകളിലാണ് വെള്ളം കയറി നാശനഷ്ടമുണ്ടായി.

പാത്രങ്ങള്‍ ഉള്‍പ്പെടെ തിരയടിച്ചിലില്‍ ഒഴുകിപോയി. തീരത്ത് കയറ്റിവച്ചിരുന്ന വള്ളങ്ങള്‍ മറിഞ്ഞുവീഴുകയും വല മണ്ണിനടയിലാവുകയും ചെയ്തു. പൂര്‍ണമായ കടല്‍ഭിത്തി ഇല്ലാത്തതാണ് കടലാക്രമണത്തിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. കുറച്ചു ദൂരത്തില്‍ ഇടവിട്ടാണ് ഇപ്പോള്‍ കല്ല് കെട്ടിയിരിക്കുന്നത്. ഇത് ഫലപ്രദമല്ലെന്നും ഇവര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.