ഇരിട്ടി(കണ്ണൂര്‍): പേരാവൂര്‍ ചെങ്ങോം ആദിവാസി കുറിച്ച്യ കോളനിയില്‍ ആദിവാസി സ്ത്രീ പ്രസവിച്ച ഇരട്ട നവജാത ശിശുക്കള്‍ ചികിത്സ കിട്ടാതെ മരിച്ചു. പ്രസവശേഷം അവശയായ അമ്മയെ പേരാവൂര്‍ ഗവണ്‍മെന്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്ങോം കോളനിയിലെ വിജയന്റെ ‘ഭാര്യ ആറുമാസം ഗര്‍ഭിണിയായ റീനയാണ് ഇന്നലെ പുലര്‍ച്ചെ 3 മണിയോടെ ശക്തമായ വയറു വേദനയെത്തുടര്‍ന്ന് രണ്ടു കുട്ടികളെ പ്രസവിച്ചത്. കുട്ടികളേയും അമ്മയേയും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ശിശുക്കള്‍ മരിച്ചിരുന്നു.
അതേസമയം ഗര്‍ഭിണിയായ റീനക്ക് ഈ കാലയളവില്‍ ആവശ്യമായ പരിചരണം ലഭിച്ചിട്ടില്ലെന്നും പരാതി ഉയര്‍ന്നു. ജനനി ജനന സുരക്ഷാ പദ്ധതി പ്രകാരം ലഭിക്കേണ്ട യാതൊരു വിധ ചികിത്സകളോ ആനുകൂല്യങ്ങളോ ഇവര്‍ക്ക് ലഭിച്ചില്ലെന്നാണ് പരാതി.
















