Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ബൂത്തുകള്‍ക്ക് മാതൃകയായി കല്ലൂര്‍ ന്യൂ യുപി സ്‌കൂള്‍ ബൂത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2016, 12:42 am IST
inKannur

മട്ടന്നൂര്‍: രാഷ്‌ട്രീയ പാര്‍ട്ടികളുടെ പേരില്‍ തമ്മില്‍ത്തല്ലും വാക്കേറ്റവും നടക്കുന്ന ബൂത്തുകള്‍ക്ക് മാതൃകയാവുകയാണ് മട്ടന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ കല്ലൂര്‍ ന്യൂ യുപി സ്‌കൂളിലെ 43-ാം നമ്പര്‍ ബൂത്ത്. രാഷ്‌ട്രീയ പരമായ വിയോജിപ്പുകളും ശക്തമായ മത്സരങ്ങളും നടക്കുന്നുണ്ടെങ്കിലും അതൊന്നും പോളിങ് ബൂത്തിന്റെ പ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കരുതെന്ന കാര്യത്തില്‍ ഇവര്‍ ഒറ്റക്കെട്ടാണ്.

സംയുക്ത രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന കൂട്ടായ്‌മ രൂപീകരിച്ച് ബൂത്തിലെത്തുന്നവര്‍ക്ക് ഉച്ചഭക്ഷണവും രാവിലെയും വൈകുന്നേരവും ചായയും പലഹാരങ്ങളും ഒരുക്കിവെച്ചാണ് ഇവര്‍ പോളിങ്ങ് ദിനത്തെ വരവേറ്റത്. മാത്രമല്ല ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി ബൂത്തില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് ഒരോ വൃക്ഷത്തൈകളും ഇവര്‍ സമ്മാനമായി നല്‍കി. പേര, ആര്യവേപ്പ്, മാവ്, കറിവേപ്പില ചാമ്പ തുടങ്ങിയ വൃക്ഷത്തൈകളാണ് ഇവിടെ നിന്ന് നല്‍കിയത്. വോട്ട് ചെയ്യുന്നതിനുള്ള പ്രചോദനവും കാലത്തിനൊപ്പം മറഞ്ഞുപോകുന്ന നാട്ടുനന്മകളെയും പ്രകൃതി സ്‌നേഹത്തെയും കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുമാകാന്‍ ഇത് ഉപകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

തീര്‍ന്നില്ല, ഈ മാതൃകാ ബൂത്തിലെ സവിശേഷതകള്‍ അത്യാവശ്യഘട്ടത്തില്‍ വോട്ടര്‍മാര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനായി മെഡിക്കല്‍ യൂണിറ്റും ആശാ വര്‍ക്കര്‍മാരും എമര്‍ജന്‍സി വാഹനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വോട്ട് ചെയ്യാന്‍ വരിനില്‍ക്കേണ്ട എന്നുള്ളതും ഇവിടുത്തെ പ്രത്യേകതയാണ്. ബൂത്തിലെത്തുന്ന സമ്മതിദായകര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഇവിടുള്ളത്. ചുവന്ന പരവതാനി വിരിച്ച സ്‌റ്റേജിലാണ് കസേരകള്‍ നിരത്തിയിരുന്നത്. ബൂത്തിലെത്തി ടോക്കന്‍ എടുത്താല്‍ വോട്ടര്‍മാര്‍ക്ക് അവിടെ വിശ്രമിക്കാം. ഊഴം വരുന്നതിനനുസരിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്യാം. ഊഴം കാത്തിരിക്കുന്നവര്‍ക്ക് സംയുക്ത രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ വകയായി ഗോതമ്പ് പായസവും ഉണ്ടായിരുന്നു.

മറ്റ് പല ബൂത്തുകളിലേയും പോലെ ഒരുകാലത്ത് ഇതും പ്രശ്‌ന ബാധിത ബൂത്തുകളുടെ പട്ടികയിലായിരുന്നു. രാഷ്‌ട്രീയ വൈര്യം മറന്ന് സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനായി പ്രവര്‍ത്തകര്‍ ഒന്നിച്ചതോടെയാണ് മാതൃകാപരമായ മാറ്റത്തിന് വഴിതുറന്നത്. സംസ്ഥാനത്തെ മികച്ച ബൂത്തായി കല്ലൂര്‍ ന്യൂ യുപി സ്‌കൂളിലെ ബൂത്തിനെ വളര്‍ത്തിയെടുക്കുക എന്നുള്ളതാണ് ഇപ്പോള്‍ ഇവരുടെ സ്വപ്‌നം. ഇതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞ പങ്കാളിത്തവുമായി ബൂത്ത് ലെവല്‍ ഓഫീസറും ഇതേ സ്‌കൂളിലെ അധ്യാപകനുമായ ഇ .ഗണേഷനും തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരും വിവിധ രാഷ്‌ട്രീയ കക്ഷികളുടെ ബൂത്ത് ഏജന്റ്മാരും ഒപ്പമുണ്ട്.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നടത്തിപ്പില്‍ നാടിനാകെ അനുകരിക്കാവുന്ന ഒരു മാതൃകയാണ് കല്ലൂരിലെ രാഷ്‌ട്രീയ പ്രവര്‍ത്തകരും നാട്ടുകാരും കാണിച്ചു തരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.