വിളപ്പില്‍: പോളിംഗ് സ്റ്റേഷനുള്ളില്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ബിഎല്‍ഒ പ്രചാരണം നടത്തിയതായി പരാതി. കാട്ടാക്കട മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി ഐ.ബി. സതീഷിന്റെ പോസ്റ്ററുകളും സ്ലിപ്പും നിരത്തിവച്ചാണ് വെള്ളൈക്കടവിലെ 41 -ാം നമ്പര്‍ ബൂത്തില്‍ ബിഎല്‍ഒ വോട്ടുപിടിത്തം നടത്തിയത്.
ചെറുകോട് അംഗനവാടിയിലെ ആയ ലില്ലിബായിയാണ് ബിഎല്‍ഒ കസേരയിലിരുന്ന് ഇടതു സ്ഥാനാര്‍ത്ഥിക്കായി പ്രചാരണം നടത്തിയത്. പോളിംഗ് സ്റ്റേഷനിലെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് പേയാട് വേണുഗോപാല്‍ ഇതു സംബന്ധിച്ച പരാതി പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നല്‍കി. എന്നാല്‍ ഇവര്‍ക്കെതിരെ നടപടി എടുക്കുവാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ആര്‍ഒ, തഹസില്‍ദാര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയതായി പേയാട് വേണുഗോപാല്‍ അറിയിച്ചു.
















