തായ്‌പേയ്: ഏഷ്യന്‍ വനിതാ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് ഫൈനലില്‍ തോല്‍വി. മലേഷ്യയോട് തോറ്റ് വെള്ളി നേടി ഇന്ത്യ (2-0). കഴിഞ്ഞ വര്‍ഷം വെങ്കലം സ്വന്തമാക്കിയിരുന്നു ഇന്ത്യ. ആദ്യ മത്സരത്തില്‍ സചിക ഇന്‍ഗലെ തുടര്‍ച്ചയായ ഗെയിമില്‍ ശിവശങ്കരി സുബ്രഹ്മണ്യത്തോട് തോറ്റു, സ്‌കോര്‍: 7-11, 6-11, 10-12. രണ്ടാമത്തേതില്‍ ഇന്ത്യയുടെ മുന്‍നിര താരം ജോഷ്‌ന ചിന്നപ്പയ്‌ക്കും തോല്‍വി. ഡെലിയ അര്‍നോള്‍ഡിനോട് 9-11, 13-11, 11-8, 11-9ന് കീഴടങ്ങി ജോഷ്‌ന. ഫലം നിര്‍ണയിക്കപ്പെട്ടതോടെ റേച്ചല്‍ അര്‍നോള്‍ഡും ദീപിക പള്ളിക്കലുമായുള്ള മൂന്നാം മത്സരം ഉപേക്ഷിച്ചു.
















