ഹെഡിങ്‌ലി: ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് ശ്രീലങ്കന്‍ പേസര്‍ ധമ്മിക പ്രസാദ് ഒഴിവായി. തോളിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. കഴിഞ്ഞയാഴ്ച എസെക്‌സിനെതിരെ നടന്ന മത്സരത്തിനിടെയാണ് പ്രസാദിന് പരിക്കേറ്റത്. താരം കളിക്കില്ലെന്ന വിവരം ലങ്കന്‍ പരിശീലകന്‍ ഗ്രഹാം ഫോര്‍ഡ് സ്ഥിരീകരിച്ചു. പ്രസാദിന്റെ പരിക്ക് ദിനംതോറും അവലോകനം ചെയ്യുന്നുവെന്നും എന്നാല്‍, ആദ്യ ടെസ്റ്റിനുണ്ടാകില്ലെന്നും ഫോര്‍ഡ് പറഞ്ഞു.
അടുത്തയാഴ്ച ഹെഡിങ്‌ലിയിലാണ് ഇംഗ്ലീഷ് പര്യടനത്തിലെ ലങ്കയുടെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. പ്രസാദിന്റെ അഭാവം ലങ്കയ്‌ക്ക് കനത്ത തിരിച്ചടി. 2014ല്‍ ഹെഡിങ്‌ലിയില്‍ ഇംഗ്ലീഷ് മുന്‍നിരയെ തകര്‍ത്തെറിഞ്ഞിരുന്നു പ്രസാദ്. ഓള്‍റൗണ്ടര്‍ ദുശാന്‍ ഷങ്കയാകും പ്രസാദിന്റെ പകരക്കാരനെന്നു സൂചന. പരിശീലന മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്നു പ്രസാദ്.
















