Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സാറാമ്മയുടെ പോരാട്ടം വിജയം കണ്ടു; അലച്ചിലിനൊടുവില്‍ വോട്ട് പെട്ടിയിലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2016, 09:52 pm IST
in Kottayam

എരുമേലി : പോളിംഗ് ബൂത്തില്‍ ചെന്നപ്പോള്‍ വോട്ടില്ലെന്നറിഞ്ഞ 78 കാരിയായ സാറാമ്മ പീറ്റര്‍ നിരാശയോടെ വീട്ടിലേയ്‌ക്ക് മടങ്ങിയില്ല. നാളിതുവരെ മുടങ്ങിയിട്ടില്ലാത്ത തന്റെ സമ്മതിദാനാവകാശം എന്തു ത്യാഗം ചെയ്തും വിനിയോഗിക്കുമെന്ന ദൃഢനിശ്ചയത്തില്‍ സാറാമ്മക്ക് സഞ്ചരിക്കേണ്ടിവന്നത് 37 കിലോമീറ്റര്‍. മുക്കൂട്ടുതറ അസീസ്സി ആശുപത്രിക്ക് സമീപം ഡെറിക് വില്ലയില്‍ താമസം കോയമ്പത്തൂരില്‍ സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന സാറാമ്മ പീറ്ററാണ് പ്രായാധിക്യം വകവയ്‌ക്കാതെ ബൂത്ത് കണ്ടെത്താന്‍ കിലോമീറ്ററുകള്‍ താണ്ടിയത്. മുട്ടപ്പള്ളി ഗവ. എല്‍പി സ്‌കൂളിലായിരുന്നു മുന്‍കാലങ്ങളില്‍ സാറാമ്മക്ക് വോട്ട് ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ തന്നെ ഇവിടെ എത്തിയപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരില്ല. മുക്കൂട്ടുതറ എംഇഎസ് കോളേജിലെ പോളിംഗ് ബൂത്തിലാണ് വോട്ടെന്ന് ഏജന്റുമാര്‍ സാറാമ്മയെ അറിയിച്ചു. മുട്ടപ്പള്ളിയില്‍ നിന്നും ബസില്‍ എംഇഎസ് കോളേജില്‍ ഇറങ്ങിയപ്പോള്‍ അവിടെ പോളിഗ് ബൂത്ത് പ്രവര്‍ത്തനരഹിതം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിലാണ് ഇവിടെ പോളിംഗ് ബൂത്ത് പ്രവര്‍ത്തിക്കാറുള്ളത്. വിഷമിച്ച് റോഡില്‍ നിന്ന സാറാമ്മയോടെ നാട്ടുകാര്‍ തൊട്ടടുത്തുള്ള മണിപ്പുഴ ക്രിസ്തുരാജ് എല്‍പി സ്‌കൂളിലെ പോളിംഗ് കേന്ദ്രത്തെപറ്റി അറിയിച്ചു. നടന്ന് അവിടെയെത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ തന്റെ മൊബൈല്‍ ഫോണില്‍ സാറാമ്മയുടെ തിരിച്ചറിയില്‍ കാര്‍ഡിന്റെ നമ്പര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റില്‍ എസ്എംഎസ് ചെയ്ത് പോളിംഗ് കേന്ദ്രം ഏതെന്ന് കണ്ടുപിടിച്ചു. എലിവാലിക്കര സെന്റ് മേരീസ് സ്‌കൂളിലായിരുന്നു സാറാമ്മയുടെ പോളിംഗ് കേന്ദ്രം. ഇവിടേയ്‌ക്ക് ബസില്ലെന്നറിഞ്ഞ സാറാമ്മ നിവൃത്തിയില്ലാതെ ഓട്ടോറിക്ഷാ പിടിച്ച് എത്തിയപ്പോള്‍ വഴിതെറ്റിയിറങ്ങിയത് തുമരംപാറ ഗവ. എല്‍പി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍. സ്ഥലം തെറ്റിയയെന്നറിഞ്ഞ് വീണ്ടും അടുത്ത ഓട്ടോ പിടിച്ച് ഒടുവില്‍ എലിവാലിക്കരയിലെ സ്‌കൂളിലെത്തി വോട്ട് ചെയ്തിറങ്ങുമ്പോള്‍ സമയം ഉച്ചക്ക് ഒന്നരയായിയെന്നു മാത്രമല്ല തിരിച്ചുപോകാന്‍ വണ്ടിക്കൂലിയുമില്ല. സാറാമ്മ വിഷമം കണ്ട മുന്‍ പഞ്ചായത്തംഗം പി.ജെ. തങ്കച്ചനാണ് ഓട്ടോകൂലി നല്‍കി ഓട്ടോറിക്ഷായില്‍ തിരികെ വീട്ടിലെത്തിച്ചത്. എത്ര വലഞ്ഞെങ്കിലും ആ സങ്കടമെല്ലാം വോട്ട് ചെയ്തപ്പോള്‍ പമ്പകടന്നെന്ന് സന്തോഷത്തോടെ സാറാമ്മ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

Spiritual

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

India

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

Kerala

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

India

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

പുതിയ വാര്‍ത്തകള്‍

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, ലോകം കറങ്ങുക…സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവര്‍ എന്ന് ജി. സുധാകരന്‍ ഉദ്ദേശിച്ചത് എം.എ.ബേബിയെ ആണോ?

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.