ന്യൂദല്‍ഹി: ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന അച്ഛനായി. ശനിയാഴ്‌ച്ചയാണ് റെയ്‌നയുടെ ഭാര്യ പ്രിയങ്ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ശ്രേയാന്‍സി റെയ്‌ന എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രിലില്‍ വിവാഹിതരായ റെയ്‌ന കുടുംബസമേതം നെതര്‍ലാന്‍ഡ്‌സിലാണ് താമസം. ഐപിഎല്ലില്‍ ഗുജറാത്ത് ലയേണ്‍സ് നായകനാണ് താരം.
ഭാര്യയുടെ പ്രസവശുശ്രൂഷകള്‍ക്കായി പോയതിനാല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സുമായി നടന്ന മത്സരം റെയ്‌നയ്‌ക്ക് നഷ്ടമായിരുന്നു. ഐപിഎല്ലില്‍ ആദ്യമായാണ് റെയ്‌ന ഒരു മത്സരം കളിക്കാതിരിക്കുന്നത്. കൊല്‍ക്കത്തക്കെതിരായ അടുത്ത മത്സരത്തിലും താരം ഉണ്ടാകില്ലെന്നു സൂചന.
















