Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലയണ്‍സ് തവിടുപൊടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2016, 09:00 am IST
in Sports

ബെംഗളൂരു: ഗുജറാത്ത് ലയണ്‍സിനെ തവിടുപൊടിയാക്കി കോഹ്‌ലിയും കൂട്ടരും അരങ്ങുതകര്‍ത്തു. ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 144 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സുരേഷ് റെയ്‌ന ഇല്ലാതെ ഇറങ്ങിയ ഗുജറാത്ത് ലയണ്‍സിനെ തകര്‍ത്തത്. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട റോയല്‍ ചലഞ്ചേഴ്‌സിന്റെ ഉജ്ജ്വല തിരിച്ചുവരവാണ് ഇന്നലെ ലയണ്‍സിനെതിരെ കണ്ടത്. സുരേഷ് റെയ്‌നയുടെ അഭാവത്തില്‍ ബ്രണ്ടന്‍ മക്കല്ലമാണ് ലയണ്‍സിനെ നയിച്ചത്. വിജയത്തോടെ ചലഞ്ചേഴ്‌സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുകയും ചെയ്തു. 11 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി റോയല്‍ ചലഞ്ചേഴ്‌സ് പട്ടികയില്‍ അഞ്ചാമത്. റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയവും ഇതുതന്നെ. റോയല്‍ ചലഞ്ചേഴ്‌സിനെതിരെ 2008-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയ 140 റണ്‍സിന്റെ റെക്കോര്‍ഡാണ് കോഹ്‌ലിയും സംഘവും ഇന്നലെ തിരുത്തിക്കുറിച്ചത്.

ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് അടിച്ചുകൂട്ടി. 52 പന്തുകളില്‍ നിന്ന് പുറത്താകാതെ 129 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്‌സും 55 പന്തുകളില്‍ നിന്ന് 109 റണ്‍സെടുത്ത വിരാട് കോഹ്‌ലിയും ചേര്‍ന്നാണ് ടീമിന് കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തത്. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടോട്ടലാണിത്. 2013-ല്‍ പൂനെ വാരിയേഴ്‌സിനെതിരെ ഇവര്‍ തന്നെ നേടിയ 263 റണ്‍സാണ് ഒന്നാമത്. കൂടാതെ ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏതൊരു വിക്കറ്റിലെയും ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതാണ്. 16 ഓവറില്‍ 229 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ കോഹ്‌ലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. 12 സിക്‌സും 10 ഫോറുമടങ്ങിയതാണ് ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സെങ്കെില്‍ എട്ട് സിക്‌സും അഞ്ച് ഫോറും കോഹ്‌ലിക്ക് അകമ്പടി ചാര്‍ത്തി.

ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച തുടക്കം നല്‍കുന്നതില്‍ ക്രിസ് ഗെയില്‍ വീണ്ടും പരാജയപ്പെട്ടു. 13 പന്തുകള്‍ നേരിട്ട് 6 റണ്‍ മാത്രമെടുത്ത ഗെയില്‍ ധവാല്‍ കുല്‍ക്കര്‍ണിയുടെ പന്തില്‍ ബൗള്‍ഡായി മടങ്ങി. തുടര്‍ന്ന് കോഹ്‌ലിക്കൊപ്പം ഡിവില്ലിയേഴ്‌സ് ഒത്തുചേര്‍ന്നതോടെ ലയണ്‍സിന്റെ ആഹ്ലാദവും അവസാനിച്ചു. ലയണ്‍സ് ബൗളര്‍മാര്‍ക്കെതിരെ കടന്നാക്രമണം നടത്തിയ ഇരുവരും ചേര്‍ന്ന് റോക്കറ്റ് വേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്തി. അവസാന ഓവറിലെ അഞ്ചാം പന്തിലാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഭുവനേശ്വര്‍കുമാറിന്റെ പന്തില്‍ കോഹ്‌ലിയെ ബ്രാവോ പിടികൂടി. അടുത്ത പന്തില്‍ ഷെയ്ന്‍ വാട്‌സണെയും ഭുവനേശ്വര്‍ പുറത്താക്കി. ലയണ്‍സിന് വേണ്ടി ഭുവനേശ്വര്‍ രണ്ടും കുല്‍ക്കര്‍ണി ഒന്നും വിക്കറ്റുകള്‍ വീഴ്‌ത്തി. ഡിവില്ലിയേഴ്‌സ് മാന്‍ ഓഫ് ദി മാച്ച്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ലയണ്‍സ് 18.4 ഓവറില്‍ വെറും 104 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്നുപേര്‍ മാത്രം രണ്ടക്കം കടന്ന ലയണ്‍സ് ഇന്നിങ്‌സില്‍ 38 പന്തില്‍ 37 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ച് ടോപ് സ്‌കോറര്‍. രവീന്ദ്ര ജഡേജ 21ഉം ബ്രണ്ടന്‍ മക്കല്ലം 11ഉം റണ്‍സ് നേടി. തുടക്കത്തിലേറ്റ തിരിച്ചടിയില്‍ നിന്ന് അവര്‍ക്ക് ഒരിക്കലും കരകയറാന്‍ കഴിഞ്ഞില്ല. മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തുന്നതിലും ലയണ്‍സ് താരങ്ങള്‍ അമ്പേ പരാജയപ്പെട്ടു. മൂന്ന് ഓവറില്‍ 11 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് പിഴുത ക്രിസ് ജോര്‍ദാനും 4 ഓവറില്‍ 19 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തിയ യുസ്‌വേന്ദ്ര ചാഹലും നാല് പന്തുകളില്‍ നാല് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തിയ മലയാളി താരം സച്ചിന്‍ ബേബിയും ഗംഭീര ബൗൡങ് പ്രകടനം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാല്‍രാജും ഭാര്യ കൂടമ്മാളും
Kerala

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌
Kerala

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

പുതിയ വാര്‍ത്തകള്‍

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.