Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജനപ്രതിനിധിയുടെ ദീര്‍ഘവീക്ഷണമില്ലാത്ത വികസന പദ്ധതികള്‍ ആറന്മുളയുടെ ശാപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 09:36 pm IST
in Pathanamthitta

സ്വന്തം ലേഖകന്‍

പത്തനംതിട്ട: ദീര്‍ഘവീക്ഷണമില്ലാത്ത വികസന പദ്ധതികളാണ് ആറന്മുളയുടെ ശാപമെന്ന് ജനസംസാരം. കഴിഞ്ഞ പത്തുവര്‍ഷമായി ആറന്മുള മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന യുഡിഎഫിന്റെ ജനപ്രതിനിധിയ്‌ക്ക് ആറന്മുളയുടെ വികസന സാദ്ധ്യതകളെ കണ്ടെത്താനോ ഭാവനാപൂര്‍ണ്ണമായ പദ്ധതികള്‍ തയ്യാറാക്കാനോ സാധിച്ചില്ലെന്നാണ് ജനങ്ങള്‍ചൂണ്ടിക്കാണിക്കുന്നത്. നടപ്പാക്കാനാവാത്ത ഒരു വിമാനത്താവള പദ്ധതിയുടെ പിന്നാലെ പായുകയും ഈ പദ്ധതി വികസനം കൊണ്ടുവരുമെന്ന് സാധാരണക്കാരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു സ്ഥലം എംഎല്‍എ എന്നാണ് ആക്ഷേപം. കേവലം എംല്‍എ ഫണ്ടിന്റെ പരിധിയ്‌ക്കുള്ളില്‍ നിന്ന് നടപ്പാക്കിയ കൊച്ചുകൊച്ചു പദ്ധതികളല്ലാതെ ആറന്മുള മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തിനുതകുന്ന വലിയ പദ്ധതികളൊന്നുംതന്നെ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയെടുക്കാനോ രൂപരേഖ തയ്യാറാക്കാന്‍പോലുമോ എംഎല്‍എയ്‌ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം നേരത്തെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന വന്‍ പ്രോജക്ടുകള്‍ വെട്ടിക്കുറച്ചതായും ആക്ഷേപമുണ്ട്. പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. തിരുവല്ലയിലേതിനേക്കാള്‍ മികച്ച ബസ് ടെര്‍മിനലാണ് നേരത്തെ പത്തനംതിട്ടയ്‌ക്ക് വേണ്ടി വിഭാവനം ചെയ്തിരുന്നത്. 44 കോടിയിലേറെ രൂപാ ചിലവു പ്രതീക്ഷിക്കുന്ന ബസ് ടെര്‍മിനലിനുള്ള രൂപരേഖ തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം രൂപരേഖ തയ്യാറാക്കിയ തിരുവല്ലയിലെ ബസ് ടെര്‍മിനല്‍ യഥാര്‍ത്ഥ്യമായപ്പോഴും പത്തനംതിട്ടയില്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും നടന്നില്ല. സ്ഥലം എംഎല്‍എയുടെ പിടിപ്പുകേടാണ് ഇതിന് കാരണമെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്ന കാര്യവും ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പിന്നീട് എംഎല്‍എ ഫണ്ടില്‍ നിന്നും എട്ടുകോടി രൂപാ അനുവദിച്ചാണ് ഇപ്പോഴുള്ള ബസ് ടെര്‍മിനല്‍ പണി ആരംഭിച്ചത്. എന്നാല്‍ നിലവിലുള്ള പദ്ധതിപ്രകാരം ഈ ടെര്‍മിനല്‍ പൂര്‍ത്തികരിക്കാനാകുമോ എന്നതില്‍ ഇപ്പോഴും ഉറപ്പൊന്നുമില്ലതാനും.

മണ്ഡലത്തില്‍ നിലവാരമുള്ള റോഡുകളൊന്നും ഇല്ലെന്നതും എംഎല്‍എയുടെ കഴിവുകേടായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറെ ഗതാഗതത്തിരക്കുള്ള തിരുവല്ല- കോഴഞ്ചേരി റോഡുപോലും പൂര്‍ണ്ണ ഗതാഗതയോഗ്യമാക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പത്തനംതിട്ട -കൈപ്പട്ടൂര്‍ റോഡ് ശബരിമല തീര്‍ത്ഥാടനക്കാലത്തടക്കം വലിയ ഗതാഗതത്തിരക്ക് അനുഭവപ്പെടുന്നിടമാണ്. ഈ റോഡിന്റെ വീതികൂട്ടാന്‍ ഓമല്ലൂര്‍ പഞ്ചായത്തുവരെ നടത്തിയിട്ടും നഗരസഭയിലെത്തിച്ച് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നിലും എംഎല്‍എയുടെ താല്‍പര്യക്കുറവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. തെക്കേമല, ഇലവും തിട്ട റോഡ് വികസനത്തിലും പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിച്ചതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പത്തനംതിട്ട നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പുതിയ റോഡുകളൊന്നും വിഭാവനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പത്തനംതിട്ടയിലെ ഔട്ടര്‍ റിങ് റോഡ് പ്രൊപ്പോസല്‍ ഏറെക്കാലം മുമ്പ് ജില്ലയുടെ ശില്‍പിയായ കെ.കെ.നായര്‍ മുന്നോട്ട് വെച്ചിരുന്നു. സമീപ പഞ്ചായത്തിലെ റോഡുകള്‍കൂടി ഉള്‍പ്പെടുത്തി നടപ്പാക്കാവുന്ന ഈ പദ്ധതിയും എംഎല്‍എ കണ്ടില്ലെന്ന് നടിച്ചെന്നാണ് ആക്ഷേപം.

വരള്‍ച്ച രൂക്ഷമാകുന്ന പുതിയ സാഹചര്യത്തില്‍ മണ്ഡലത്തിലെ നിലവിലുള്ള കുടിവെള്ള പദ്ധതികള്‍ നവീകരിക്കാന്‍ യാതൊരു പദ്ധതിയും ജനപ്രതിനിധി എന്ന നിലയില്‍ സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. നിലവിലുള്ള കുടിവെള്ള പദ്ധതികളെല്ലാം തന്നെ നവീകരണത്തിനായി കാത്തുകിടക്കുകയാണ്. കുടിവെള്ള സ്രോതസ്സുകളില്‍ വെള്ളം ലഭ്യമാകാതായതോടെ കുടിവോള്ളം ലഭ്യമാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ വരും കാലങ്ങളില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷമാകും. ഇതിന് തടയിടാനുള്ള ഫലപ്രദമായ പദ്ധതികളും ജനപ്രതിനിധി എന്ന നിലയില്‍ ആവിഷ്‌ക്കരിച്ചിട്ടില്ല എന്നും ജനങ്ങള്‍ പറയുന്നു.

തകര്‍ന്നുകൊണ്ടിരുക്കുന്ന കാര്‍ഷിക രംഗത്തെ സംരക്ഷിക്കാനും പദ്ധതികളില്ല. നാമമാത്രമായ കൃഷിക്കാരാണുള്ളതെങ്കിലും അവരുല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക വിഭവങ്ങള്‍ വിറ്റഴിക്കാനുള്ള പൊതു ഇടം മണ്ഡലത്തിലില്ല. ആരോഗ്യ രംഗത്തും കാര്യമായ വികസനങ്ങള്‍ നടപ്പാക്കിയില്ലെന്ന് മാത്രമല്ല നഷ്ടങ്ങളുണ്ടാക്കിയെന്നുമാണ് മറ്റൊരു ആക്ഷേപം. ജില്ലയ്‌ക്ക് അനുവദിച്ച മെഡിക്കല്‍ കോളേജ് പോലും ജില്ലാ ആസ്ഥാനത്ത് നിലനിര്‍ത്താന്‍ ഭരണ കക്ഷിയില്‍പെട്ട ആളായിട്ടും എംഎല്‍എയ്‌ക്ക് കഴിഞ്ഞില്ല. പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കാനുമായില്ല. ഇവിടെ താല്‍ക്കാലിക മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കാന്‍ സാധ്യത തെളിഞ്ഞിട്ടും എംഎല്‍എയുടെ പിടിവാശിമൂലം നടപ്പിലാക്കിയില്ലെന്ന് കോണ്‍ഗ്രസുകാര്‍തന്നെ പറയുന്നു. എംഎല്‍എ എന്ന നിലയില്‍ പാര്‍ട്ടിയോടോ പ്രവര്‍ത്തകരോടെ ചര്‍ച്ച ചെയ്യാതെ സ്വയം കാര്യങ്ങള്‍ തീരുമാനിച്ച് നടപ്പാക്കുന്നെന്നും പ്രവര്‍ത്തകര്‍ക്ക് ആക്ഷേപമുണ്ട്.

ഒരുകാലത്തും നടപ്പാക്കാന്‍ കഴിയാത്ത ആറന്മുള വിമാനത്താവളം എന്ന മരീചിക ഉയര്‍ത്തിക്കാട്ടി മണ്ഡലത്തിലെ ജനങ്ങളെ കബളിപ്പിക്കാനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ശ്രമമെന്ന ആക്ഷേപവും മണ്ഡലത്തിലുയരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)
India

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

Kerala

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

India

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

Kerala

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

പുതിയ വാര്‍ത്തകള്‍

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.