ബ്രസ്സൽസ്: ആഗസ്റ്റില്‍ ഫ്രാന്‍സില്‍ നടക്കുന്ന യൂറോ 2016നുള്ള ബെല്‍ജിയം ടീമിനെ ചെല്‍സി താരം ഈഡന്‍ ഹസാര്‍ഡ് നയിക്കും. ക്യാപ്റ്റനായിരുന്ന വിന്‍സന്റ് കൊംപാനി പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്നാണ് ക്യാപ്റ്റന്റെ ആംബാന്‍ഡ് ഹസാര്‍ഡിന് നല്‍കിയത്. കോച്ച് മാര്‍ക്ക് വില്‍മോട്ട്‌സ് പ്രഖ്യാപിച്ച 23 അംഗ ടീമിലെ പകുതിപേരും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നുള്ളവര്‍. തിബൗട്ട് കുര്‍ട്ടോയിസ്, ഫെല്ലാനി, ക്രിസ്റ്റിയന്‍ ബന്റക്കെ, കെവിന്‍ ഡി ബ്രൂയന്‍, റൊമേലു ലുകാകു, ഡ്രൈസ് മെര്‍ട്ടന്‍സ്, ഡിവോക് ഒറിഗി തുടങ്ങിയ പ്രമുഖരെല്ലാം ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഇയില്‍ ഇറ്റലിക്കും അയര്‍ലന്‍ഡിനും സ്വീഡനുമൊപ്പമാണ് ബെല്‍ജിയം.
ജൂണ്‍ 13ന് ആദ്യ മത്സരത്തില്‍ ഇറ്റലിയുമായും 18ന് അയര്‍ലന്‍ഡുമായും 22ന് സ്വീഡനുമായും ഗ്രൂപ്പ് മത്സരങ്ങള്‍. ടീം: ഗോള്‍കീപ്പര്‍മാര്‍: തിബൗട്ട് കുര്‍ട്ടോയിസ്, ജീന്‍ ഫ്രാന്‍കോയ്‌സ് ഗില്ലറ്റ്, സിമോണ്‍ മിഗ്‌നൊലെറ്റ്. പ്രതിരോധനിര: ടോബി അല്‍ഡെര്‍വെയ്‌റെല്‍ഡ്, ഡെഡ്രിക് ബൊയാട്ട, ജേസണ്‍ ഡെനായര്‍, ബ്യോണ്‍ എന്‍ഗല്‍സ്, നിക്കൊളാസ് ലോംബേര്‍ട്ട്‌സ്, ജോര്‍ദാന്‍ ലുകാകു, തോമസ് മ്യുനിയര്‍, തോമസ് വെര്‍മലീന്‍, യാന്‍ വൊര്‍ട്ടൊന്‍ഗെന്‍. മധ്യനിര: മൗസ ഡെംബെലെ, മരൗനെ ഫെല്ലാനി, രാഡ്ജ നൈന്‍ഗൊലാന്‍, ആക്‌സല്‍ വിറ്റ്‌സെല്‍.
മുന്നേറ്റനിര: മിച്ചി ബാറ്റ്ഷൗയി, ക്രിസ്റ്റിയന്‍ ബെന്റക്കെ, യാനിക് കരാസൊ, കെവിന്‍ ഡി ബ്രൂയന്‍, ഈഡന്‍ ഹസാര്‍ഡ്, റൊമെലു ലുകാകു, ഡ്രൈസ് മെര്‍ട്ടെന്‍സ്, ഡിവോക് ഒറിഗി.
















