Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ധോണിയുടെ കഷ്ടകാലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2016, 10:21 pm IST
inSports

വിശാഖപട്ടണം: കഷ്ടകാലം ഇങ്ങനെയും വരുമോ? ഐപിഎല്ലില്‍ ധോണിയുടെ സ്വന്തം ടീമായ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ പ്രകടനം കാണുമ്പോള്‍ തോന്നുന്നതാണ് ഇത്. കളിച്ച 11 മത്സരങ്ങളില്‍ എട്ടാം തോല്‍വിയും ഏറ്റുവാങ്ങി പ്ലേ ഓഫില്‍ കളിക്കാന്‍ കഴിയാതെ പുറത്തായതിനെ മറ്റെങ്ങനെ വിശേഷിപ്പിക്കും. നാല് റണ്‍സിനാണ് ധോണിയും കൂട്ടരും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് കീഴടങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു. 33 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ ടോപ് സ്‌കോറര്‍. കെയ്ന്‍ വില്യംസണ്‍ 32ഉം യുവി 23ഉം റണ്‍ നേടി. നാല് ഓവറില്‍ 19 റണ്‍സിന് ആറ് വിക്കറ്റുകള്‍ പിഴുത ആഡം സാംപയാണ് സണ്‍റൈസേഴ്‌സിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. സാംപയാണ് മാന്‍ ഓഫ് ദി മാച്ച്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ജയന്റ്‌സ് ഭേദപ്പെട്ട നിലയില്‍ നിന്ന് പരാജയത്തിലേക്ക് വഴുതിവീണത് ഒരുഘട്ടത്തില്‍ രണ്ടിന് 68 എന്ന നിലയിലായിരുന്നു അവര്‍. 34 റണ്‍സെടുത്ത ജോര്‍ജ് ബെയ്‌ലിയും 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ആര്‍. അശ്വിന്‍ 29 റണ്‍സുമെടുത്തു. അവസാന ഓവറില്‍ 14 റണ്‍സായിരുന്നു പൂനെക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

ക്യാപ്റ്റന്‍ ധോണിയും വമ്പന്‍ ഷോട്ടുകള്‍ക്ക് പേരുകേട്ട തിസര പെരേരയും ക്രീസില്‍ നില്‍ക്കെഇത് ഏറെ വലിയ വെല്ലുവിളിയൊന്നുമായിരുന്നില്ല. എന്നാല്‍ നെഹ്‌റ എറിഞ്ഞ അവസാന ഓവറിലെ അവസാന നാല് പന്തുകളില്‍ മൂന്ന് വിക്കറ്റ് വീണതാണ് ധോണിക്കും കൂട്ടര്‍ക്കും തിരിച്ചടിയായത്.

11 കളികളില്‍ നിന്ന് മൂന്ന് ജയത്തോടെ ആറ് പോയിന്റ് മാത്രമാണ് ധോണിപ്പടക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്. ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിജയിച്ചാലും അവര്‍ക്ക് പ്ലേ ഓഫ് സാധ്യതയില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്.

ഒത്തുകളിയെത്തുടര്‍ന്ന് ചെന്നൈ സൂപ്പര്‍കിങ്‌സിനെ താല്‍ക്കാലികമായി പുറത്താക്കിയതോടെയാണ് പുതിയ ടീമായ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ഐപിഎല്ലില്‍ എത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് അവിസ്മരണീയ നേട്ടങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനെന്ന നിലയില്‍ ധോണിയെ ആദ്യം തന്നെ സ്വന്തമാക്കുകയും ക്യാപ്റ്റനാക്കുകയും ചെയ്തു. ഇതിന് പുറമെ, ഇന്ത്യന്‍ നായകനെന്ന നിലയില്‍ ധോണി സ്വന്തമാക്കിയ നേട്ടങ്ങളിലും പൂനെ ടീം കണ്ണുവച്ചിട്ടുണ്ടാകണം. താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ധോണിക്ക് ആ വിശ്വാസം കാത്തുസൂക്ഷിക്കാനാകാതെ പോയതും പ്രമുഖ താരങ്ങള്‍ പരിക്കേറ്റ് പിന്‍വാങ്ങിയതും പൂനെയുടെ കുതിപ്പിന് വിഘാതം സൃഷ്ടിച്ചു.

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചുകൊണ്ടാണ് പൂനെയുടെ ഐപിഎല്‍ അരങ്ങേറ്റം. പിന്നീട് തുടര്‍ച്ചയായ നാല് പരാജയം. അടുത്ത മത്സരത്തില്‍ മഴനിയമത്തിന്റെ ആനുകൂല്യത്തില്‍ സണ്‍റൈസേഴ്‌സിനെതിെര വിജയം. അടുത്ത മത്സരങ്ങളില്‍ ഗുജറാത്ത് ലയണ്‍സിനോടും മുംബൈ ഇന്ത്യന്‍സിനോടും തോല്‍വി. പിന്നീട് ഡെയര്‍ ഡെവിള്‍സിനെതിരെ വിജയിച്ച് തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയും കഴിഞ്ഞ ദിവസം നടന്ന 11-ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെയും കീഴടങ്ങി അനിവാര്യമായ തിരിച്ചുപോക്ക് അവര്‍ ക്ഷണിച്ചുവരുത്തി.

സ്റ്റീവന്‍ സ്മിത്ത്, കെവിന്‍ പീറ്റേഴ്‌സണ്‍, ഫാഫ് ഡുപ്ലെസിസ്, മിച്ചല്‍ മാര്‍ഷ് തുടങ്ങി വന്‍തുക മുടക്കി ഇറക്കുമതി ചെയ്ത വിദേശ താരങ്ങള്‍ പരിക്കേറ്റ് മടങ്ങിയതും പൂനെയ്‌ക്ക് തിരിച്ചടിയായി. ഇവരുടെ തിരിച്ചുപോക്ക് ഒരു തിരിച്ചുവരവിനുള്ള പൂനെയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ഇതുമാത്രമല്ല ഒരു ടീമെന്ന നിലയില്‍ ഒത്തിണക്കം പ്രകടിപ്പിക്കുന്നതിലും പൂനെ പരാജയപ്പെട്ടു എന്നതും ്രപധാന കാരണമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

Kerala

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

Entertainment

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

Kerala

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.