തിരുവനന്തപുരം: നേമം പാപ്പനംകോട് ഭാഗങ്ങളില്‍ ബിഎംഎസ് അംഗങ്ങളായ മോട്ടോര്‍ തൊഴിലാളികള്‍ക്കെതിരെ വ്യാപകമായി അക്രമം നടക്കുന്നുവെന്നുവെന്ന് തിരുവനന്തപുരം ജില്ലാ മോട്ടോര്‍ എഞ്ചിനീയറിംഗ് മസ്ദൂര്‍ സംഘം(ബിഎംഎസ്) ആരോപിച്ചു. കഴിഞ്ഞാഴ്‌ച്ച പാപ്പനം കോട് ഓട്ടോയൂണിയന്‍ കണ്‍വീനറെ ഒരു സംഘം അക്രമികള്‍ മര്‍ദ്ദിച്ചു. അക്രമികളുടെ പേരുവിവരം നേമം പോലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ജില്ലാ സെക്രട്ടറി സി. ജ്യോതികുമാര്‍ ആരോപിച്ചു. പ്രതികള്‍ ഇപ്പോഴും പാപ്പനംകോട് പ്രദേശങ്ങളില്‍ വിലസുകയാണ്. എന്നാല്‍ പോലീസ് കുറ്റക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ ബിഎംഎസ് ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
















