Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കേരളത്തില്‍ ഇടതരുടെയും വലതരുടെയും യുഗം അവസാനിക്കും: വത്സന്‍ തില്ലങ്കേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2016, 10:04 pm IST
in Kannur

കണ്ണൂര്‍: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പത്തൊമ്പതാം തിയ്യതി പുറത്തുവരുന്നതോടെ കേരളത്തിലെ ഇടതു-വലതു മുന്നണികളുടെ യുഗം അവസാനിക്കുമെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി പറഞ്ഞു. ബിജെപി കണ്ണൂര്‍ നിയോജമണ്ഡലം സ്ഥാനാര്‍ത്ഥി കെ.ജി.ബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച യുവസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം മാറിമാറി ഭരിച്ചിട്ടുള്ള ഇരുമുന്നണികളും കേരളത്തെ അഴിമിതയില്‍ മുക്കിക്കൊന്നു. ഇന്ന് ഓരോ പൗരനും ആയിരക്കണക്കിന് രൂപയുടെ കടക്കാരനാണ്. ഒന്നരലക്ഷം കോടി രൂപയുടെ ബാധ്യതയാണ് ഇവര്‍ കേരളത്തിന് വരുത്തിവച്ചിരിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ഇവര്‍ക്കെതിരെ വിധിയെഴുതാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഇരുകൂട്ടരും പരസ്പരം ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം കളിച്ച് മുന്നോട്ടുപോകുകയായിരുന്നു. മാര്‍ക്‌സിസ്റ്റ് വിരുദ്ധതയുടെ അപ്പോസ്തലന്‍മരായി ചമഞ്ഞ് എല്ലാകാലത്തും മാര്‍ക്‌സിസ്റ്റ് വിരുദ്ധ വോട്ടുകള്‍തട്ടുകയാണ് കോണ്‍ഗ്രസ്സിന്റെ പരിപാടി. എന്നാല്‍ ഇത്തവണ ഇതുനടക്കില്ല. ആന്റണിമുതല്‍ പിണറായിവരെയുള്ളവരോട് ബിജെപിക്ക് ഒന്നേ പറയാനുള്ളൂ എന്നും നിങ്ങള്‍ക്ക് സ്ത്രീധനമായി കിട്ടയതല്ല കേരള നിയമസഭ എന്നോര്‍ക്കണം. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ എന്തുകൊണ്ട് ബിജെപിയെ എതിര്‍ക്കുന്നുവെന്ന് വ്യക്തമാക്കണം. 140 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളില്‍ ഒരൊറ്റ ആളുപോലും കളങ്കിതരല്ല. നേറെ മറിച്ച് സിപിഎമ്മിനും കോണ്‍ഗ്രസിനും വേണ്ടി മത്സരിക്കുന്ന നിരവധി പേര്‍ കഴിഞ്ഞകാലങ്ങളില്‍ അഴിമതി ആരോപണങ്ങളും ക്രിമിനല്‍ കേസുകളും നേരിട്ടവരാണ്. വര്‍ഗ്ഗീയത പറയുന്ന സുധീരനും ഉമ്മന്‍ചാണ്ടിയും പിണറായിയും അച്ചുതാനന്ദനും ആരാണ് കേരളത്തില്‍ വര്‍ഗ്ഗീയതയുണ്ടാക്കിയതെന്ന് വ്യക്തമാക്കണം. സമുദായത്തിന്റെ പേരില്‍ പാര്‍ട്ടി രൂപീകരിച്ച് സമുദായത്തിന്റെ സംരക്ഷണമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുന്ന മുസ്ലീംലീഗിന്റെ ഇന്നത്തെ നിലയില്‍ വളര്‍ത്തിയത് നിങ്ങളല്ലേ എന്നും ഇക്കൂട്ടരെ ഇന്നും വോട്ടുബാങ്കിനുവേണ്ടി കൂടെക്കൊണ്ടുനടക്കുന്നത് ഏത് മതേതരത്വത്തിന്റെ പേരിലാണെന്നും അദ്ദേഹം ചോദിച്ചു. മറുഭാഗത്ത് കേരള കോണ്‍ഗ്രസിനെ കൂടെ കൂട്ടുന്നത് കുരിശ് നാട്ടാനും കക്കാനും നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസിന് കൂടെ കൂട്ടി മറ്റൊരു ന്യൂനപക്ഷ വിഭാഗത്തെ പ്രീണിപ്പിച്ച് വര്‍ഗ്ഗീയത വളര്‍ത്തുന്നതും സിപിഎമ്മും കോണ്‍ഗ്രസ്സുമല്ലേ എന്നദ്ദേഹം ചോദിച്ചു. ഇക്കൂട്ടരുടെ തിട്ടൂരത്തിനു മുകളില്‍ ഇക്ഷവരക്കുന്ന ഇടതരും വലതരും ഈ തെരഞ്ഞെടുപ്പില്‍ പാഠം പഠിക്കും.

വ്യത്യസത വിഭാഗങ്ങള്‍ ഒന്നുചേര്‍ന്ന് മഴവില്‍ മുന്നണിയെപ്പോലെ സപ്തവര്‍ണ്ണ ചാതുര്യം പ്രകടിപ്പിക്കുന്ന മുന്നണിയാണ് എന്‍ഡിഎ എന്നും തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ശക്തമായ മുന്നേറ്റം നടത്തുമെന്നും അധികാരം കിട്ടിയാല്‍ ജനങ്ങളെ മറക്കുന്ന ഇടത് വലത് നേതാക്കള്‍ കണ്ണൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ജി.ബാബുവിനെപോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണം. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ കണ്ണൂരും കേരളവും എന്നേ സ്വര്‍ഗ്ഗരാജ്യമായേനെ.

ബിജെപിക്ക് ഒരൊറ്റ പാര്‍ലമെന്റ് അംഗം പോലുമില്ലാത്ത കേരളത്തെ കേന്ദ്രഗവണ്‍മെന്റ് കഴിഞ്ഞ രണ്ട് വര്‍ഷക്കാലം അകമഴിഞ്ഞ് സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്. ഐഐടി ഉള്‍പ്പെടെ നിരവധി സംരഭങ്ങളാണ് കേരളത്തിന് അനുവദിച്ചത്. കൂടാതെ രാജ്യത്താകമാനം സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുംവേണ്ടി നൂറുകണക്കിന് പദ്ധതികള്‍ മോദി സര്‍ക്കാര്‍ രാജ്യത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. ഇതെല്ലാം മറച്ചുപിടിച്ച് ബിജെപിയെ വര്‍ഗ്ഗീയതയുടെ പേരുപറഞ്ഞ് ജനങ്ങള്‍ക്കുമുന്നില്‍ മോശമായി ചിത്രീകരിക്കുന്ന മുന്നണികള്‍ ഈ തെരഞ്ഞെടുപ്പോടെ പാഠം പഠിക്കും. എല്‍പിജി കണക്ഷന്‍നില്ലാത്ത ആറുകോടി കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍പിജി പദ്ധതി പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഗ്യാസ് സബ്‌സിഡി ഉപേക്ഷിച്ച ഒരുകോടി 17ലക്ഷം ആളുകളില്‍ നിന്നും ലഭിച്ച അമ്പത്തേഴായിരം കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭാവനാ സമ്പന്നമായ ഇത്തരം പദ്ധതികളാണ് മോദി രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ആകാശത്തും ഭൂമിയിലും അഴിമതി നടത്തിയ യുപിഎ സര്‍ക്കാറിനെ നയിച്ചവര്‍ക്ക് ഇതൊന്നും രസിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. രാജ്യം കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് ഏഴ് ശതമാനം വളര്‍ച്ചയാണ് നേടിയത്. പ്രകൃതി ദുരന്തത്തില്‍പെടുന്നവര്‍ക്ക് നാല് ലക്ഷം, ഓട്ടോ തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ, വാര്‍ഷിക പദ്ധതി ഉള്‍പ്പെടെ കേരളത്തിന് വാരിക്കോരി ഫണ്ടുകള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ജനപക്ഷ പദ്ധതികളാണ് മോദി നടപ്പിലാക്കിയത്. ഇതെല്ലാം വിസ്മരിച്ച് അനീതിക്കും അഴിമതിക്കും കൊള്ളക്കും കൂട്ടുനിന്ന കോണ്ഗ്രസും സിപിഎമ്മും ബിജെപിക്കെതിരെ കുപ്രചരണങ്ങള്‍ നടത്തുകയാണ്. എന്നാല്‍ തെരഞ്ഞെടുപ്പോടെ കേരളരാഷ്‌ട്രീയത്തില്‍ ശുദ്ധികലശംതന്നെ നടക്കാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. യുവസംഗമത്തോടനുബന്ധിച്ച് കണ്ണൂര്‍ നഗരത്തില്‍ 500ഓളം ബൈക്കുകള്‍ അണിനിരന്ന റാലിയും നടന്നു. വലിയന്നൂരില്‍ നിന്നും താഴെചൊവ്വയില്‍ നിന്നും ആരംഭിച്ച റാലികള്‍ വൈകുന്നേരം 5 മണിയോടെ വിളക്കുംതറ മൈതാനിയില്‍ സംഗമിച്ച് സ്ഥാനാര്‍ത്ഥി കെ.ജി.ബാബവിനെ നഗരത്തിലൂടെ ആനയിച്ച് സ്റ്റേഡിയം കോര്‍ണറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് ടി.സി.മനോജ് അധ്യക്ഷതവഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം എ.ദാമോദരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക പ്രമുഖ് കെ.വി.ജയരാജന്‍ മാസ്റ്റര്‍ ജിഷ അനുസ്മരണം നടത്തി. എ.ദാമോദരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതിജ്ഞാ ദീപവും തെളിയിച്ചു. ആര്‍എസ്എസ് കണ്ണൂര്‍ നഗര്‍ ബൗധിക് പ്രമുക് ആര്‍.മണികണ്ഠന്‍ സ്വാഗതവും താലൂക്ക് ശാരീരിക് പ്രമുഖ് പി.വി.പ്രിയേഷ് നന്ദിയും പറഞ്ഞു. സ്ഥാനാര്‍ത്ഥി കെ.ജി.ബാബു, എം.ശ്രീജിത്ത്, അഡ്വ.ശ്രീകാന്ത് രവിവര്‍മ്മ, ടി.സി.മനോജ്, കെ.പ്രശോഭ് എന്നിവര്‍ സംബന്ധിച്ചു. വലിയന്നൂരില്‍ നിന്നു വന്ന റാലിക്ക് പി.പവിത്രന്‍, കെ.സുരേന്ദ്രന്‍, നവരീത് എന്നിവരും, താഴെചൊവ്വയില്‍നിന്നുളള റാലിക്ക് പി.അനില്‍കുമാര്‍, ദീപേഷ്, കെ.വി.ജിതിന്‍, ആര്‍.മണികണ്ഠന്‍ എന്നിവരും നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

Kerala

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

Kerala

സാമൂഹ്യ സുരക്ഷാ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം 25 മുതല്‍

Kerala

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംവദിച്ച് ഡോ. ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ചന്ദ്രനാഥ് രഥിന്റെ കൊലപാതകം : അഞ്ചാമത്തെ പ്രതി പിടിയിൽ

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

മോദിയുടെ ആഹ്വാനം ; 3,800 ൽ നിന്ന് ലക്ഷദ്വീപിലേയ്‌ക്കെത്തിയ വിനോദസഞ്ചാരികൾ 68,000 ത്തിലേയ്‌ക്ക് ; മാലിദ്വീപിന് മോദി നൽകിയത് വമ്പൻ പണി

മത്തി പൊള്ളിച്ചത്, മത്തി മുളകിട്ടത്, മത്തി വറുത്തത്, മത്തി അച്ചാർ, മത്തി പീര..വായില്‍ വെള്ളുമൂറുന്ന.മത്തിയുടെ അഞ്ച് വെറൈറ്റികള്‍…

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

നോർവേയിൽ ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ; ഹീറോയാക്കി ഏറ്റെടുത്ത് രാഹുലും , കൂട്ടരും

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.