Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലയണ്‍സ് വിജയവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2016, 09:50 pm IST
in Sports

കൊല്‍ക്കത്ത: വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തികിന്റെ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ചുറിയുടെ കരുത്തില്‍ ഗുജറാത്ത് ലയണ്‍സ് വിജയവഴിയില്‍ തിരിച്ചെത്തി. ഞായറാഴ്ച രാത്രി ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഗുജറാത്ത് ലയണ്‍സ് വീഴ്‌ത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലയണ്‍സ് 12 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് അഞ്ച് വിക്കറ്റിന്റെ മിന്നുന്ന വിജയം കരസ്ഥമാക്കിയത്. തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്കുശേഷം ലയണ്‍സിന്റെ ആദ്യ വിജയമാണിത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും ലയണ്‍സിന് കഴിഞ്ഞു. 11 കളികളില്‍ നിന്ന് 7 വിജയത്തോടെ 14 പോയിന്റാണ് അവര്‍ക്കുള്ളത്.

വിജയലക്ഷ്യമായി 158 റണ്‍സിനെ പിന്തുടര്‍ന്ന ലയണ്‍സിന് സ്മിത്തും (18 പന്തില്‍ 27), മക്കല്ലവും (24 പന്തില്‍ 29) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്മിത്തായിരുന്നു ആദ്യം മടങ്ങിയത്. സ്‌കോര്‍ 67-ല്‍ എത്തിയപ്പോള്‍ മക്കല്ലവും പുറത്തായി. തുടര്‍ന്ന് കാര്‍ത്തിക്കും റെയ്‌നയും ചേര്‍ന്ന കൂട്ടുകെട്ട് സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റെയ്‌ന 14 റണ്‍സെടുത്ത് മടങ്ങിയെങ്കിലും കാര്‍ത്തികും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് ടീമിനെ വിജയത്തോടടുപ്പിച്ചു. സ്‌കോര്‍ 155-ല്‍ എത്തിയപ്പോള്‍ 29 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത കാര്‍ത്തികും 158-ല്‍ എത്തിയപ്പോള്‍ 10 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത ഫിഞ്ചും മടങ്ങി. 9 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും റണ്ണൊന്നുമെടുക്കാതെ ബ്രാവോയും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട നൈറ്റ് റൈഡേഴ്‌സ് 49 പന്തില്‍ നിന്ന് പുറത്താകാതെ 69 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസ്സന്റെയും 41 പന്തില്‍ നിന്ന് 61 റണ്‍സെടുത്ത് പുറത്താകാതെ നിന്ന യൂസഫ് പഠാന്റെയും കരുത്തിലാണ് 158 റണ്‍സ് അടിച്ചുകൂട്ടിയത്. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ 134 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍ 24 റണ്‍സായപ്പോഴേക്കും നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ച്ചയെ നേരിട്ട കൊല്‍ക്കത്തയെ ഇരുവരും ചേര്‍ന്ന് കരകയറ്റുകയായിരുന്നു.ഗുജറാത്ത് ലയണ്‍സിനു വേണ്ടി പ്രവീണ്‍കുമാര്‍ 19 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. പ്രവീണ്‍കുമാറാണ് മാന്‍ ഓഫ് ദി മാച്ച്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

India

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

Kerala

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.