Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യജ്ഞാനുഷ്ഠാനം യഥാവിധിയാവണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 07:40 pm IST
in Samskriti

പണ്ട് പാണ്ഡവര്‍ ചെയ്ത രാജസൂയത്തെപ്പറ്റി അങ്ങേയ്‌ക്ക് അറിയാവുന്നതല്ലേ? സാക്ഷാല്‍ ശ്രീകൃഷ്ണനും, ഭരദ്വാജന്‍ മുതലായ ദിവ്യബ്രാഹ്മണരും അന്നവിടെ ഉണ്ടായിരുന്നു. എങ്കിലും യജ്ഞം കഴിഞ്ഞ്മാസം തികയുന്നതിനു മുന്‍പേ അവര്‍ക്ക് ദുരിതങ്ങളുടെ പമ്പരയായി. പാണ്ഡവര്‍ ചൂതില്‍ തോറ്റതിനാല്‍ പാഞ്ചാലിക്ക് അപമാനം ഉണ്ടായില്ലേ?, ഒടുവില്‍ അവര്‍ക്ക് ഘോരമായ വനവാസം പോലും അനുഭവിക്കേണ്ടതായി വന്നു.

അപ്പോള്‍ ആ സുകൃതഫലം എവിടെപ്പോയി? വീരന്മാരായ അഞ്ചുപേര്‍ക്കും വിരാടന്റെ വിടുപണി ചെയ്യേണ്ടിവന്നു. ദ്രൗപതിക്കാണെങ്കില്‍ വിടനായ കീചകന്റെ അടുക്കല്‍ നിന്നുള്ള ശല്യം സഹിക്കേണ്ടി വന്നു. കൃഷ്ണഭക്തിയുണ്ടായിട്ടും, ബ്രാഹ്മണര്‍ അനുഗ്രഹിച്ചിട്ടും അതിനൊന്നും ഫലമുണ്ടായില്ല. കുലവധുവായ ദ്രൗപദിയുടെ വസ്ത്രം അഴിച്ചപമാനിച്ചപ്പോള്‍ ആരും അവളെ രക്ഷിക്കാനുണ്ടായില്ല. മൂത്തയാള്‍ ധര്‍മ്മജന്‍ ആയിരുന്നിട്ടും വലംകൈയായി സാക്ഷാല്‍ ശ്രീകൃഷ്ണന്‍ ഉണ്ടായിട്ടും ഫലമുണ്ടായില്ല.

വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് ന്യായം പറഞ്ഞിരുന്നാല്‍പ്പിന്നെ സാധനയ്‌ക്കും യജ്ഞത്തിനും ഒന്നും ഒരു ഫലവുമില്ല എന്ന് കരുതേണ്ടതായി വരും. വേദശാസ്ത്രങ്ങളും തപസ്സും വര്‍ണ്ണാശ്രമധര്‍മ്മങ്ങളും വൃഥാവിലാണെന്ന് ജനങ്ങള്‍ കരുതും.

എന്നാല്‍ കര്‍മ്മം, വിധി, ഇവ രണ്ടും നാം കണക്കിലെടുക്കണം. സദ്കര്‍മ്മം ചെയ്തിട്ട് ഫലം വിപരീതമാണെങ്കില്‍ കര്‍മ്മത്തില്‍ എന്തെങ്കിലും പിഴ പറ്റിയിട്ടുണ്ടെന്ന് നിശ്ചയമാണ്. അത് കര്‍തൃഭേദമോ, ദ്രവ്യഭേദമോ, മന്ത്രഭേദമോ ആവാം. പണ്ട് ദേവേന്ദ്രന്‍ വിശ്വരൂപനെ തന്റെ യജ്ഞാചാര്യനായി നിയമിച്ചു. എന്നാല്‍ വിശ്വരൂപന് തന്റെ മാതൃപക്ഷത്തുള്ള ദൈത്യന്മാരോടു പക്ഷപാതമുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം യജ്ഞാംശം അസുരന്മാര്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്തു. അങ്ങനെ അസുരന്മാര്‍ ദേവന്മാരേക്കാള്‍ ബലമാര്‍ജ്ജിച്ചു വന്നു. ഇതറിഞ്ഞ ഇന്ദ്രന്‍ ഗുരുവിനെ വജ്രായുധം കൊണ്ട് തലയറുത്ത് കൊന്നു.

ഇതാണ് കര്‍തൃഭേദം കൊണ്ടുള്ള വിന. കോപത്തോടെ കര്‍മ്മം ചെയ്ത പാഞ്ചാലരാജാവിന്റെ കഥയും പ്രസിദ്ധം. ദ്രോണനാശത്തിനായി ഒരു പുത്രന്‍ ഉണ്ടാകണം എന്ന ആഗ്രഹത്തോടെ ചെയ്ത യജ്ഞഫലമായി ധൃഷ്ടധ്യുമ്‌നനും കൃഷ്ണയും ജനിച്ചു. പണ്ട് ദശരഥരാജാവ് പുത്രകാമേഷ്ടി ചെയ്ത് നാല് പുത്രന്മാരെ നേടിയ കഥയും എല്ലാവര്‍ക്കും അറിയാമല്ലോ. ചുരുക്കത്തില്‍ യജ്ഞങ്ങള്‍ ശരിയായവിധത്തില്‍ ചെയ്താല്‍ അഭീഷ്ട ഫലസിദ്ധിയും അല്ലെങ്കില്‍ വിപരീതഫലവുമാണ് ഉണ്ടാവുക.

പാണ്ഡവന്‍മാരുടെ കര്‍മ്മത്തില്‍ വന്ന ഏതോ അപാകതയാണ് ചൂതില്‍ അവര്‍ക്ക് പരാജയം ഉണ്ടാകാന്‍ കാരണം. യുധിഷ്ഠിരന്‍ സത്യവാനാണ്; സഹോദരന്മാരാണെങ്കില്‍ സദ്ഗുണസമ്പന്നര്‍. ദ്രൗപതി പതിവ്രതയുമാണ്. ഒന്നുകില്‍ അധാര്‍മ്മികമായി ഉണ്ടാക്കിയ ധനം കൊണ്ടാണ് കര്‍മ്മം ചെയ്തത്. അല്ലെങ്കില്‍ യജ്ഞത്തില്‍ ഗര്‍വ്വുണ്ടായതാവാം കാരണം. സാത്വികമായ യജ്ഞം തുലോം ദുര്‍ലഭമാണ്. മഹാന്മാരായ മുനിമാര്‍ക്ക് മാത്രമേ അത് സാധിക്കൂ.

ഈ താപസന്മാര്‍ വനത്തില്‍ നിന്നുള്ള ഫലമൂലങ്ങള്‍ ആഹരിച്ച് നേരായ രീതിയില്‍ പരിശുദ്ധിയോടെ കര്‍മ്മങ്ങള്‍ ചെയ്യുന്നു. ജീവബലിയൊന്നും കൂടാതെ പുരോഡാശം മാത്രമുണ്ടാക്കി, മന്ത്രനിബദ്ധമായി ചെയ്യുന്ന പരിപാവനമായ യജ്ഞങ്ങള്‍ സാത്വികമാണ്.

ധാരാളം ധനം വ്യയം ചെയ്ത് വലിയ ഘോഷത്തോടെയും ജന്തുഹിംസയോടെയും ചെയ്യുന്ന കര്‍മ്മങ്ങള്‍ രാജസമാണ്.

ക്ഷത്രിയരും വൈശ്യരുമാണ് ഇത്തരം യജ്ഞങ്ങള്‍ നടത്തുക. ക്രോധത്തോടെയും മദമാല്‍സര്യനിബദ്ധമായും ചെയ്യുന്ന കര്‍മ്മങ്ങള്‍ താമസമാണ്. അസുരന്മാരുടെ യാഗങ്ങള്‍ ഇത്തരമാണ്. മോക്ഷകാംക്ഷികളും വിരക്തന്മാരും മഹാത്മാക്കളും മനസാ ചെയ്യുന്ന യാഗങ്ങളില്‍ എല്ലാ ഒരുക്കങ്ങളും അവര്‍ ഉചിതമായി ചെയ്യുന്നുണ്ട്. ഇത്തരം യാഗങ്ങളില്‍ ഒഴികെ മറ്റെല്ലാ യാഗങ്ങളിലും എന്തെങ്കിലും ഒരു കുറവ് കണ്ടേക്കാം.

ദ്രവ്യത്തിലോ, വിപ്രന്മാരിലോ, കര്‍മ്മത്തിലോ, കാലദേശങ്ങളിലോ ഭേദമുണ്ടാകാന്‍ സാദ്ധ്യതയില്ലാത്തത് മനോയജ്ഞത്തില്‍ മാത്രമാണ്. മനസ്സിനെ ഗുണങ്ങളുടെ പിടിയില്‍ നിന്നും മുക്തമാക്കി ശുദ്ധമാക്കുക. അപ്പോള്‍പ്പിന്നെ ശരീരശുദ്ധി സ്വമേധയാ ഉണ്ടായിക്കൊള്ളും. ഇന്ദ്രിയ വിഷയങ്ങളില്‍ നിന്ന് മനസ്സിനെ പിന്‍വലിക്കാന്‍ കഴിയുന്നവനാണ് മാനസയജ്ഞത്തിനര്‍ഹന്‍.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

Kerala

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

Kerala

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

Kerala

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

Kerala

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.