തിരുവനന്തപുരം: ബ്രിട്ടീഷ് കൗണ്‍സിലും പ്രീമിയര്‍ ലീഗും തിരുവനന്തപുരം കാര്യവട്ടം ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ സംയുക്തമായി സംഘടിപ്പിച്ച പ്രീമിയര്‍ സ്‌കില്‍സിന്റെ പരിശീലനപരിപാടി വിജയിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ഇഞ്ചേതി ശ്രീനിവാസ് പറഞ്ഞു.
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍, ഗോവ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രീമിയര്‍ സ്‌കില്‍സ് നടത്തുന്നത്. രാവിലെ എല്‍എന്‍സിപിഇയില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ എല്‍എന്‍സിപിഇ പ്രിന്‍സിപ്പല്‍ ഡോ. ജി.കിഷോര്‍ തങ്ങളുടെ കരിക്കുലത്തിന്റെ ഭാഗമായി പ്രീമിയര്‍ സ്‌കില്‍സ് ഉള്‍പ്പെടുമെന്ന ആശയം മുന്നോട്ടുവച്ചു.
ബ്രിട്ടീഷ് കൗണ്‍സില്‍ സൊസൈറ്റി ഹെഡ് ഡോ. ഗുരു ഗുജ്‌റാള്‍, ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് സുബ്രതോ ദത്തു, ഗോവ ഫുഡ്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് എല്‍വിന്‍ ഗോമസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കോമ്പ് എജ്യൂക്കേറ്റര്‍മാര്‍ യുവാക്കള്‍ക്ക് പരിശീലനത്തിന് നേതൃത്വം നല്‍കും. ഫുഡ്‌ബോളില്‍ ശോഭനമായ ഭാവി വരുംതലമുറക്ക് സമ്മാനിക്കുന്നതോടൊപ്പം ലോക കപ്പുനേടുകയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുകയെന്നതും ഈ പരിശീലനപരിപാടിയുടെ ലക്ഷ്യമാണ്. മെയ് എട്ടിന് പ്രീമിയര്‍ സ്‌കില്‍സ് പരിശീലനം സമാപിക്കും.
















