കല്‍പ്പറ്റ : നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലം പ്രകാരം ജില്ലയിലെ സ്ഥാനാര്‍ഥികള്‍ക്ക് സര്‍ക്കാറിലേക്ക് കടബാധ്യതകളൊന്നുമില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു.
കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളായ സി.കെ ശശീന്ദ്രന്‍, കെ. സദാനന്ദന്‍, അഡ്വ. കെ.എ അയ്യൂബ്, ജോസഫ് അമ്പലവയല്‍, എം.വി ശ്രേയാംസ്‌കുമാര്‍, സുജയ കുമാര്‍, മൊയ്തീന്‍ ചെമ്പോത്തറ, മാടായി ലത്തീഫ്, ശ്രേയാംസ്‌കുമാര്‍, സന്ധ്യ എന്‍.എം എന്നിവര്‍ക്കും സുല്‍ത്താന്‍ ബത്തേരിയിലെ സ്ഥാനാര്‍ത്ഥികളായ ഐ.സി. ബാലകൃഷ്ണന്‍, മുകുന്ദന്‍ ചീങ്ങേരി, രുഗ്മിണി സുബ്രഹ്മണ്യന്‍, മാധവി, കെ.കെ വാസു, ടി.ആര്‍ ശ്രീധരന്‍, സി.കെ ജാനു, ബാലകൃഷ്ണന്‍ എന്നിവര്‍ക്കും മാനന്തവാടിയിലെ സ്ഥാനാര്‍ത്ഥികളായ അണ്ണന്‍ മടക്കിമല, ഒ.ആര്‍. കേളു, പി.കെ ജയലക്ഷ്മി, വിജയന്‍, സോമന്‍ പി.എന്‍, ഉഷ, നിട്ടമ്മാനി കെ. കുഞ്ഞിരാമന്‍, കേളു കൊല്ലിയില്‍, കേളു ചായിമ്മല്‍, ലക്ഷ്മി എന്നിവര്‍ക്കും കടബാധ്യതകളൊന്നുമില്ലെന്നാണ് അറിയിച്ചത്.
















