Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹത്തായ കൃഷ്ണനിസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2016, 06:56 pm IST
inSamskriti

അദ്ധ്യായം-23

”ചേട്ടന്‍ വെറുതെ പറഞ്ഞതല്ല മുത്തച്ഛാ. എന്റെ കയ്യിലുള്ള ഈ ഭഗവദ്ഗീതയില്‍ വിശ്വരൂപ ദര്‍ശനത്തിന്റെ ചിത്രം കൊടുത്തിട്ടുണ്ടല്ലോ.” ഉമ പുസ്തകത്തിലെ ചിത്രം കാണിച്ചു.

”ശരി. സമ്മതിച്ചു. അതു ഗീതയിലെ വാക്കുകളെ മുന്‍നിര്‍ത്തി ഒരു ചിത്രകാരന്റെ ഭാവനയില്‍ രൂപപ്പെട്ടതാണ്. മോളെ. അതിന് നാലു അതിരുകളില്ലേ? വിശ്വരൂപത്തിന് അതിരുകളില്ല. 28 ശ്ലോകങ്ങളില്‍ അര്‍ജ്ജുനന്‍ വിവരിച്ചിട്ടും തീരുന്നുമില്ല. ഒരു ശ്ലോകം അതില്‍നിന്നു ഞാന്‍ ഉദ്ധരിക്കാം:

അനാദിമദ്ധ്യാന്തമനന്തവീര്യം

അനന്തബാഹും ശശിസൂര്യനേത്രം

പശ്യാമി ത്വാം ദീപ്തഹുതാശ വക്ത്രം

സ്വതേജസാ വിശ്വമിദം തപന്തം 11-19

ആദിമദ്ധ്യാന്തങ്ങള്‍ ഇല്ലാത്തവനും, അളവറ്റ ശക്തിയുള്ളവനും അനേകം കൈകളോടുകൂടിയവനും, സൂര്യചന്ദ്രന്മാരാകുന്ന കണ്ണുകളോടുകൂടിയവനും, അഗ്നിയാകുന്ന വായയോടുകൂടിയവനും, സ്വന്തം തേജസ്സിനാല്‍ ലോകത്തെ മുഴുവന്‍ തപിപ്പിച്ചുകൊണ്ടിരിക്കുന്നവനുമായി അങ്ങയെ ഞാന്‍ കാണുന്നു.

എങ്ങനെയാണിതു ഒരു ചിത്രത്തിലൊതുക്കാന്‍ കഴിയുക? പല ശ്ലോകങ്ങളില്‍ ഈ വിധം വിവരിച്ചു ഭയപാരവശ്യത്തോടെ, തന്റെ അറിവില്ലായ്‌മകള്‍ക്കു മാപ്പുനല്‍കണേ എന്നും അര്‍ജ്ജുനന്‍ പറയുന്നുണ്ട്:

സഖേതി മത്വാ പ്രസഭം യുദക്തം

ഹേ കൃഷ്ണാ! ഹേ യാദവ ഹേസഖേതി

അജാനതാ മഹിമാനം തവേദം

മയാ പ്രമാദാത് പ്രണയേന വാപി.

യച്ചാവഹാസാര്‍ത്ഥമസല്‍കൃതോളസി

വിഹാരശയ്യാസന ഭോജനേഷു,

ഏകോളഥവാപ്യച്യുത സത്‌സമക്ഷം

തത് ക്ഷാമയേ ത്വാമഹമപ്രമേയം. 11-41, 42

അങ്ങയുടെ ഈ സര്‍വവ്യാപിത്വവും മഹിമകളും അറിയാതെ ഞാന്‍ സ്‌നേഹിതനെന്നു നിനച്ച് സഖാവേ, കൃഷ്ണാ, യാദവാ, എന്നൊക്കെ അലക്ഷ്യമായി വിളിച്ചുപോയില്ലേ? കളിക്കുമ്പോഴോ, കിടക്കുമ്പോഴോ, ഇരിക്കുമ്പോഴോ, ഉണ്ണുമ്പോഴോ, ഒറ്റയ്‌ക്കോ, മറ്റുള്ളവരുടെ മുന്നില്‍വെച്ചോ ഞാന്‍ പരിഹസിച്ചുപോയതിനെല്ലാം അപ്രമേയനായ അങ്ങയോടു ഇതാ മാപ്പുചോദിക്കുന്നു.

തസ്മാദ് പ്രണമ്യ പ്രണിധായ കായം

പ്രസാദയേ ത്വാമഹമീശമീഡ്യം

പിതേവ പുത്രസ്യ സഖേവ സഖ്യുഃ

പ്രിയഃ പ്രിയായാര്‍ഹസി ദേവ സോഢും. 11-44

അതിനാല്‍ ഞാന്‍, സ്തുത്യര്‍ഹനും ഈശ്വരനുമായ അങ്ങയെ ദണ്ഡനമസ്‌കാരം ചെയ്തു പ്രാര്‍ത്ഥിക്കുകയാണ്-അച്ഛന്‍ മകന്റെയും സ്‌നേഹിതന്‍ സ്‌നേഹിതന്റേയും ഭര്‍ത്താവ് ഭാര്യയുടെയും അപരാധത്തെ എന്നപോലെ എന്റെ അപരാധങ്ങള്‍ പൊറുക്കണമേ!

”മുത്തച്ഛാ മുത്തച്ഛാ! ഇടയ്‌ക്കൊന്നു ചോദിച്ചോട്ടെ”ഉണ്ണിക്കുട്ടന്‍ ധൃതി കാട്ടി. ”കഴിഞ്ഞ ശ്ലോകങ്ങളില്‍ സഖാക്കളുടെ കാര്യം പറഞ്ഞുവല്ലോ, നമ്മുടെ നാട്ടിലെപ്പോലെ! ആരാ സഖാവ്? കൃഷ്ണനോ? അര്‍ജ്ജുനനോ?”

”രണ്ടുപേരും സഖാക്കള്‍ തന്നെ!” മുത്തച്ഛന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: ”സഖാവ് എന്നാല്‍ സ്‌നേഹിതന്‍, സുഹൃത്ത് എന്നൊക്കെയാണര്‍ത്ഥം ഉണ്ണീ. കൃഷ്ണനും അര്‍ജ്ജുനനും അത്തരത്തില്‍ ഒന്നാംതരം സഖാക്കളായിരുന്നു. നമ്മുടെ നാട്ടില്‍ ഒരു നൂറ്റാണ്ടേ ആയിട്ടുള്ളൂ സഖാവ് എന്നാല്‍ കമ്മ്യൂണിസ്റ്റുകാരനാണ് എന്ന നില വന്നിട്ട്. അങ്ങനെ നോക്കിയാലും കൃഷ്ണന്‍ ലോകത്തിലെ ആദ്യ സഖാവാണ്.

”സമത്വം യോഗ ഉച്യതേ”- സമത്വമാണ് യോഗം- എന്ന് പ്രഖ്യാപിച്ച ശ്രീകൃഷ്ണനാണ് ആദ്യത്തെ സോഷ്യലിസ്റ്റും കമ്മ്യൂണിസ്റ്റും! അയ്യായിരം വര്‍ഷങ്ങള്‍ക്കുമുമ്പേ ലോകത്തില്‍ സോഷ്യലിസം സ്ഥാപിക്കാന്‍ ശ്രമിച്ചതു ശ്രീകൃഷ്ണനാണ് എന്നിരിക്കേ സോഷ്യലിസമെന്നോ മാക്‌സിസമെന്നോ അല്ല കൃഷ്ണനിസം എന്നാണ് യഥാര്‍ത്ഥത്തില്‍ പറയേണ്ടത്.”

”അയ്യയ്യോ! മുത്തച്ഛന്‍ രാഷ്‌ട്രീയം പറയുകയാണല്ലോ!”

”അതെയതെ. ഗീതയിലാണ് വലിയ രാഷ്‌ട്രീയം; യഥാര്‍ത്ഥ രാഷ്‌ട്രീയം! നാമിപ്പോള്‍ ചെറിയ ഗ്രൂപ്പ് രാഷ്‌ട്രീയവും വ്യക്തിരാഷ്‌ട്രീയവുമല്ലേ കൊണ്ടുനടക്കുന്നത്? ഗ്രൂപ്പുകളും വ്യക്തികളും കുറേ ബഹളം കൂട്ടുന്നുവെന്നല്ലാതെ നല്ല രാഷ്‌ട്രീയം കണികാണാന്‍ പോലും ഇല്ല എന്നായിരിക്കുന്നു.

”അതൊക്കെ അവിടെ നില്‍ക്കട്ടെ. നമുക്ക് ഗീതയിലേക്ക് വരാം. കൃഷ്ണന്റെ വിശ്വരൂപം കണ്ടു ഭയന്നുപോയ അര്‍ജ്ജുനന്‍ ഭഗവാനോടു മുമ്പത്തെപ്പോലെ തന്റെ സഖാവ് കൃഷ്ണനാകണേ എന്നു പ്രാര്‍ത്ഥിക്കുകയും കൃഷ്ണന്‍ അങ്ങനെ ആവുകയും ചെയ്തു.

‘അര്‍ജ്ജുനാ! നീ എന്റെ വിശ്വരൂപം കണ്ടിട്ടു വല്ലാതെ ഭയപ്പെട്ടുപോയി അല്ലേ? സാരമില്ല. ശരിയാംവണ്ണം എന്റെ സ്വരൂപത്തെ അറിയാന്‍ കഴിഞ്ഞ നീ, പരമമായ ഭക്തിയിലൂടെ അതില്‍ ലയിക്കുവാനും യോഗ്യനാണ്. ഒന്നിനോടു ഒട്ടലില്ലാതെ, ഒന്നിനോടും ദ്വേഷബുദ്ധിയില്ലാതെ എല്ലാ കര്‍മങ്ങളും ഈശ്വാര്‍പ്പണമായി ചെയ്യൂ.

നീ എന്നെ പ്രാപിക്കുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട എന്നു ഉറപ്പുനല്‍കിക്കൊണ്ടാണ് ഭഗവാന്‍ പതിനൊന്നാം അദ്ധ്യായം അവസാനിപ്പിക്കുന്നത്.”

”മുത്തച്ഛാ! ഞങ്ങള്‍ക്കും ആഗ്രഹമുണ്ട് കൃഷ്ണന്റെ വിശ്വരൂപം ഒന്നു കാണാന്‍” ഉണ്ണി പറഞ്ഞു.

”ഉവ്വോ? നല്ല കാര്യം. ധ്യാനിച്ചോളൂ നിരന്തരം. അപ്പോള്‍ മനക്കണ്ണില്‍ തെളിഞ്ഞുവരും. ആ മുദ്ധരൂപം” മുത്തച്ഛന്‍ അതും പറഞ്ഞു ഒരു നിമിഷം കണ്ണടച്ചു.

തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.