ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജോലിക്കാരിലെ ഒബിസി പ്രാതിനിധ്യത്തില്‍ വര്‍ദ്ധന ഉണ്ടായതായി കേന്ദ്ര പേഴ്സണല്‍ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ലോക്സഭയെ അറിയിച്ചു. 2014 ജനുവരി ഒന്നിലെ കണക്ക് പ്രകാരം 65 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലും മന്ത്രാലയങ്ങളിലുമായി ഗ്രൂപ്പ് എ വിഭാഗത്തില്‍ 7,183 പേരും ഗ്രൂപ്പ് “ബി’ വിഭാഗത്തില്‍ 21,085 പേരുമാണ് ഒബിസി വിഭാഗത്തിലുള്ളത്.
കേന്ദ്ര സര്‍ക്കാരിലെ മൊത്തം ജീവനക്കാരുടെ എണ്ണത്തിലെ 19.63 ശതമാനമാണ് ഇതെന്ന് കേന്ദ്ര സഹമന്ത്രി രേഖാമൂലം നല്കിയ മറുപടിയില്‍ വ്യക്തമാക്കി. 2012 ഏപ്രില്‍ഒന്നിന് ശേഷംഇതുവരെ മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കായി സംവരണംചെയ്തിട്ടുള്ള തസ്തികളില്‍ 21,771 എണ്ണം നികത്തിയതായും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: