അഴീക്കോട്: എന്‍ഡിഎ അഴീക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.എ.വി.കേശവന് തെരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണത്തിന് കെട്ടിവെക്കാനുള്ള തുക നീര്‍ക്കടവ് അരയസമാജം പ്രവര്‍ത്തകരുടെ വക. മത്സ്യപ്രവര്‍ത്തകരില്‍ നിന്ന് സമാഹരിച്ച തുക മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകനും അരയസമാജം ജോയന്റ് സെക്രട്ടറിയുമായ പി.കെ.പവിത്രന് ഇന്നലെ വൈകുന്നേരം നീര്‍ക്കടവില്‍ നടന്ന കുടുംബ സംഗമത്തില്‍ വെച്ച് സ്ഥാനാര്‍ത്ഥിക്ക് കൈമാറി. തുടര്‍ന്ന് നടന്ന കുടുംബയോഗത്തില്‍ ബിജെപി അഴീക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറി സി.വി.സുധീര്‍ ബാബു അധ്യക്ഷത വഹിച്ചു. നീര്‍ക്കടവ് പത്താം വാര്‍ഡ് പഞ്ചായത്ത് മെമ്പര്‍ പി.പി.പത്മനാഭന്, മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ പ്രസിഡണ്ട് കുഞ്ഞിപ്പാണന്‍ അജിത്ത്, യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് സച്ചിന് പി രാജ്, മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി സരസ്വതി, അഴീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.സുബോധ് തുടങ്ങിയവര്‍ നേതൃത്വം നല്കി,. നാറാത്ത് പഞ്ചായത്തിലെ ഓണപ്പറമ്പിലും ഇന്നലെ സ്ഥാനാര്‍ത്ഥി പര്യടനം നടത്തി. ഇന്ന് വളപട്ടണം പഞ്ചായത്തില്‍ പര്യടനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: