ന്യുദല്‍ഹി: നക്സലുകള്‍ക്ക് ഫിലിപ്പീന്‍സിലേയും തുര്‍ക്കിയിലേയും മാവോയിസ്റ്റ് ഭീകരരുമായി അടുത്ത ബന്ധമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. സിപിഐ മാവോയിസ്റ്റിന് ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ വിവിധ സംഘടനകളുമായി അടുത്ത ബന്ധമാണുള്ളത്.
ദക്ഷിണേഷ്യയിലെ മാവോയിസ്റ്റ് പാര്‍ട്ടികള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് മാവോയിസറ്റ് പാര്‍ട്ടീസ് ആന്‍ഡ് ഓര്‍ഗനൈസേഷന്‍സ് ഓഫ് സൗത്ത് ഏഷ്യയിലെ (സിസിഒഎംപിഒഎസ്എ) അംഗങ്ങളാണെന്നും ലോക്സഭയില്കേന്ദ്രമന്ത്രി റിജിജു പറഞ്ഞു.
സിസിഒഎംപിഒഎസ്എയ്ക്കു കീഴിലാണ് ദക്ഷിണേഷ്യന്‍ മാവോയിസറ്റ് ഭീകരര്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് മാവോയിറ്റ് ഭീകരരുമായി നടന്നിട്ടുള്ള ഏറ്റുമുട്ടലുകളില്‍ ഇവര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ നിന്നും ആയുധങ്ങള്‍ ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2005നും 2011നുമിടയില്‍ മാവോയിസ്റ്റ് മുതിര്‍ന്ന നേതാക്കള്‍ ഫിലിപ്പീന്‍സില്‍ നിന്നും പരിശീലനം നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: