ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ചേംബറില്‍ തീപിടിത്തം. ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. ആളപായമില്ല.
തീപിടിത്തത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. തീപടര്‍ന്ന സമയത്ത് മുഖ്യമന്ത്രി ഓഫീസില്‍ ഉണ്ടായിരുന്നില്ല. ഒഡീഷ സ്പീക്കറും മന്ത്രിമാരും മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദര്‍ശിച്ചു.
















