ന്യൂദല്‍ഹി: സംസ്ഥാനം കടുത്ത വരള്‍ച്ചയെ നേരിടുന്ന സാഹചര്യത്തില്‍ മഹാരാഷ്‌ട്രയില്‍ നടത്താനിരിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
രൂക്ഷമായ ജലക്ഷാമം നേരിടുന്ന മഹാരാഷ്‌ട്രയില്‍ ഏപ്രില്‍ 30ന് ശേഷം നടക്കേണ്ട ഐ.പി.എല്‍ മത്സരങ്ങള്‍ റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവയ്‌ക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ കോടതി തള്ളി.
ഐപിഎല്‍ മത്സരങ്ങള്‍ നടത്തുമ്പോള്‍ വളരെയധികം വെള്ളം ഉപയോഗിക്കേണ്ടി വരുമെന്നതിനെ തുടര്‍ന്നാണ് മത്സരങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. അതിനാല്‍ തന്നെ ഫൈനലടക്കം നിരവധി മത്സരങ്ങള്‍ക്ക് ഐ.പി.എല്‍ സംഘാടകര്‍ പുതിയ വേദി ഒരുക്കേണ്ടി വരും. മഹാരാഷ്‌ട്രയിലെ ലാത്തൂരില്‍ കനത്ത കുടിവെള്ളക്ഷാമത്തെ തുടര്‍ന്ന് ജല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
മേയ് 29നു മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ച ഫൈനലടക്കം ഐപിഎല്‍ ഒമ്പതാം സീസണിലെ 13 മത്സരങ്ങളാണ് മുംബൈ, പൂന, നാഗ്പുര്‍ എന്നിവിടങ്ങളില്‍ നിന്നു മാറ്റുന്നത്.
















