ന്യൂദല്‍ഹി: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് റിപ്പോര്‍ട്ട്. ഗാന്ഗ്രീന് അസുഖം ബാധിച്ച് കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
എന്നാല്‍ ദാവൂദ് ഇബ്രാഹിം പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് സഹായി ഛോട്ടാ ഷക്കീല്‍. ഡി കമ്പനിയുടെ വ്യാപാര താല്‍പ്പര്യങ്ങളെ ഇല്ലാതാക്കുന്നതിനുവേണ്ടി മനപ്പൂര്‍വ്വം പുറത്തുവിട്ട അപവാദ പ്രചാരണങ്ങളാണ് ഇതിനു പിന്നില്‍. നിങ്ങളുടെ ഏജന്‍സിക്ക് ലഭിച്ചിട്ടുള്ള വിവരങ്ങള്‍ തെറ്റാണെന്നും ഷക്കീല്‍ പറഞ്ഞു.
ദാവൂദിന്റെ വീട് സ്ഥിതി ചെയ്യുന്ന പാകിസ്ഥാനിലെ ക്ലിഫ്റ്റനു സമീപത്തായി ഏതാനും ഡോക്ടര്‍മാരെ അടുത്തിടെ കണ്ടെത്തിയിരുന്നു. അതിനുശേഷമാണ് ദാവൂദിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.
കാലുകള്‍ക്ക് ഗാന്ഗ്രീന് ബാധിച്ചു. ഇത് മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണ്. അതിനാല്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടിവരുമെന്നുമാണ് രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ച വിവരങ്ങള്‍. ജീവനും ഭീഷണിയുണ്ട്. രക്തസമ്മര്‍ദമോ പ്രമേഹം ഉയര്‍ന്നതോ ആകാം അസുഖത്തിന് കാരണമെന്നാണ് നിഗമനം. പാക്കിസ്ഥാനിലെ ലിയാഖത് നാഷണല്‍ ഹോസ്പിറ്റലിലും കംബൈന്‍ഡ് മിലിട്ടറി ഹോസ്പിറ്റലിലുമായാണ് ദാവൂദിന്റെ ചികിത്സയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: