ന്യൂദല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഭാരതത്തില്‍ 51 ലക്ഷം കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം നടന്നിട്ടുണ്ടെന്ന് കേന്ദ്ര വ്യവസായ പ്രോത്സാഹന വകുപ്പ് സെക്രട്ടറി രമേഷ് അഭിഷേക്. സര്‍വ്വകാല റെക്കോര്‍ഡാണിത്. 2015 ഏപ്രില്‍ – 2016 ഫെബ്രുവരി കാലയളവിലാണ് ഇത്രയും വിദേശ നിക്ഷേപം കൈവരിച്ചിട്ടുള്ളത്.
2011 – 12ല്‍ നേടിയ 46.55 ലക്ഷം കോടി ഡോളറായിരുന്നു ഇതുവരെയുള്ള എറ്റവും ഉയര്‍ന്ന നിരക്ക്. 2014 – 15 സാമ്പത്തിക വര്‍ഷത്തെ സമാന കാലയളവില്‍ ഇത് 44.29 ലക്ഷം കോടി ഡോളറായിരുന്നെന്നും കേന്ദ്ര വ്യവസായ പ്രോത്സാഹന വകുപ്പിന്റെ കണക്കുകളില്‍ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചൈന, അമേരിക്ക തുടങ്ങിയ വികസ്വര രാഷ്ട്രങ്ങളെ പിന്നിലാക്കി ഭാരതം ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം നേടിയതായി കഴിഞ്ഞ ദിവസം കണക്കുകള്‍ പുറത്തുവന്നിരുന്നു.
വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ചൈനയായിരുന്നു ഇതുവരെ ഒന്നാം സ്ഥാനത്ത്. രാജ്യത്തെ വ്യാവസായ മേഖല വളര്‍ത്തിയെടുക്കുന്നതിനായി നിരവധി പദ്ധതികള്‍ കേന്ദ്രം പുതിയതായി ആവിഷ്കരിക്കുന്നുണ്ട്. ഇതെല്ലാം വേണ്ടരീതിയില്‍ പ്രയോജനുപ്പെടുത്താന് സാധിച്ചാല്‍ ഭാരതത്തിന്റെ സാമ്പത്തിക രംഗം ഇനിയും ഉയരങ്ങള്‍ കീഴടക്കും.
നിക്ഷേപകര്‍ അഭിമുഖീകരിച്ചിരുന്ന പ്രതിസന്ധികള്‍ ഒഴിവാക്കാനായതും നികുതിഘടന സുതാര്യമാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഗുണം ചെയ്തുവെന്നും രമേഷ് അഭിഷേക് പറഞ്ഞു.
ആഗോള തലത്തില്‍ മറ്റു പ്രമുഖ സമ്പദ്ശക്തികള്‍ പ്രതിസന്ധി നേരിട്ടപ്പോഴും നിക്ഷേപ സൗഹൃദ രാജ്യമായാണ് ഭാരതം നിലനില്ക്കുന്നതെന്ന ലോക ബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും പ്രസ്താവനകളും വന്‍തോതില്‍ വിദേശ നിക്ഷേപം ഒഴുകാന്‍ സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: