ന്യൂദൽഹി: മുന്‍ കേന്ദ്രമന്ത്രി സുബ്രഹ്മണ്യന്‍ സ്വാമി, ഒളിമ്പ്യന്‍ മേരി കോം എന്നിവരടക്കം ഒമ്പത് പേര്‍ രാജ്യസഭാ എം.പിമാരായി സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്നുള്ള നടന്‍ സുരേഷ് ഗോപി നാളെ സത്യപ്രതിജ്ഞ ചെയ്യും.
ഇന്നു രാവിലെ രാജ്യസഭാധ്യക്ഷൻ ഹമീദ് അൻസാരിക്ക് മുമ്പാകെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ കാണാൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും സന്നിഹിതനായിരുന്നു. ശിരോമണി അകാലിദള്‍ നേതാവ് നരേഷ് ഗുജ്‌റാള്‍, ബിജെപി നേതാവ് ശ്വേത് മാലിക് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മ്മ, റാണീ നാരാഹ്, രിപുന ബോറ, പ്രതാപ് സിങ് ബജ്‌വ, ഷംശീര്‍ സിങ് എന്നിവരും രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. അറിയിപ്പ് വൈകിയതിനാലാണ് നടൻ സുരേഷ് ഗോപിക്ക് മറ്റ് നോമിനേറ്റഡ് എം.പിമാർക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതിരുന്നത്.
ഉച്ചയോടെ ദൽഹിയിലെത്തുന്ന സുരേഷ് ഗോപി നാളെ സത്യപ്രതിജ്ഞ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: