ലക്നൗ: മകന് പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയതിന് യുവാവിന്റെ വൃദ്ധയായ അമ്മയെ ഒരു സംഘം അക്രമികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും വിവസ്ത്രയാക്കുകയും ചെയ്തു. ഉത്തര്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം.
വൃദ്ധയുടെ മകന് കാമുകിയോടൊപ്പം ഒളിച്ചോടിയതിന് പ്രതികാരമായി പെണ്‍കുട്ടിയുടെ വീട്ടുകാരാണ് യുവാവിന്റെ 60 വയസ്സുള്ള അമ്മയെ മര്‍ദ്ദിച്ച് അവശയാക്കിയത്.വൃദ്ധയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറുകയും ചെയ്തതായി ഇവര്‍ പോലീസില്‍ മൊഴി നല്കി. പോലീസ് എത്തിയാണ് സ്ത്രീയെ അക്രമികളില്‍നിന്നും രക്ഷിച്ചത്. ഇവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുവാവിന്റെയും യുവതിയുടെയും കുടുംബങ്ങള്‍ ഒരേ ഗ്രാമത്തിലാണ് താമസിക്കുന്നത്. ആക്രമത്തിനു പിന്നില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരാണെന്ന് പൊലീസ് ഉദ്യോഗസ്ഥന് അഖിലേഷ് ചൗരസ്യ സ്ഥിരീകരിച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ നാല് പേര് സ്ത്രീകളാണ്. ഇവര്‍ ഒളിവിലാണ്.് ഇവരെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: