Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ക്ഷയരോഗനിര്‍ണയം ഇനി എളുപ്പം; ജീന്‍ എക്‌സ്‌പെര്‍ട്ട് മെഷീന്‍ കോഴിക്കോട്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2016, 10:23 am IST
inKozhikode

കോഴിക്കോട്: ക്ഷയരോഗ നിര്‍ണയം എളുപ്പത്തില്‍ സാധ്യമാക്കുന്ന ജീന്‍ എക്‌സ്‌പെര്‍ട്ട് മെഷീന്‍ കോഴിക്കോട്ടും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി ലാബില്‍ പ്രത്യേകം സജ്ജമാക്കിയ മുറിയിലാണ് മെഷീന്‍ സ്ഥാപിക്കുന്നത്. മെഷീന്‍ ഉപയോഗിച്ച് നടത്തുന്ന കാട്രിഡ്ജ് ബേസ്ഡ് ന്യൂ ക്ലിക്ക് ആസിഡ് ആംപ്ലിഫിക്കേഷന്‍ ടെസ്റ്റ്- സിബി നാറ്റ് വഴിയാണ് രോഗബാധ കണ്ടെത്തുക. നിലവില്‍ എംഡിആര്‍ ടിബി സ്ഥിരീകരിക്കുന്നതിനായി തിരുവനന്തപുരത്ത് ഐആര്‍എല്‍ ലാബിലേക്കാണ് അയക്കുന്നത്. ഇവിടെ നിന്നും പരിശോധനാഫലം ലഭിക്കുന്നതിന് ഏകദേശം ഒന്നരമാസം വരെ വേണ്ടി വരുന്നു. ഈ സാഹചര്യത്തില്‍ സംശയം തോന്നുന്ന രോഗികള്‍ക്ക് രോഗാബധ സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ ചികിത്സ തുടങ്ങുകയാണ് പതിവ്. ഈ രീതി ഒഴിവാക്കാന്‍ പുതിയ മെഷീന്‍ സ്ഥാപിക്കുന്നതോ ടെ സാധിക്കും.

ക്ഷയരോഗ നിയന്ത്രണരംഗത്ത് വന്‍ കുതിച്ചുചാട്ടമായി മാറിയിരിക്കുകയാണ് ഏറ്റവും നൂതന സംവിധാനമായ സിബി നാറ്റ്. പോളിബര്‍ ചെയിന്‍ റിയാക്ഷന്‍ അടിസ്ഥാനമാക്കിയുള്ള ക്ഷയരോഗ നിര്‍ണയമാണ് ഇതില്‍ നടക്കുക. നിലവില്‍ ചെസ്റ്റ് എക്‌സറേ, എഎഫ്ബി സ്റ്റെയിനിംഗ് ആന്റ് മൈക്രോസ്‌കോപ്പി, കള്‍ച്ചര്‍, മാന്‍ടൗക്‌സ് ടെസ്റ്റ് എന്നീ രീതികളാണ് ക്ഷയരോഗനിര്‍ണയത്തിന് സ്വീകരിക്കുന്നത്.

അണുബാധ കുറവായ ക്ഷയരോഗികളിലും എച്ച്‌ഐവി പോസിറ്റീവ് ആയവരിലും കുട്ടികളിലെ ക്ഷയരോഗവും പെട്ടെന്ന് രോഗനിര്‍ണയം നടത്താന്‍ സിബി നാറ്റ് വളരെ ഫലപ്രദമാണ്. റിഫാംമ്പിസിന്‍ റസിസ്റ്റന്റ് ടി.ബി. കണ്ടെത്തുന്നതിനും സിബി നാറ്റ് ഫലപ്രദമാണ്.

ശരിയായ രീതിയില്‍ ക്ഷയരോഗി മരുന്നുകള്‍ കഴിച്ചില്ലെങ്കില്‍ രോഗാണുക്കള്‍ മരുന്നുകള്‍ക്ക് പ്രതിരോധിക്കുവാന്‍ കഴിയാത്ത എംഡിആര്‍ ടിബി ആയി മാറുന്നു. ഇന്ന് എംഡിആര്‍ ടിബി കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്ന കള്‍ച്ചര്‍ രീതി ഒന്നര മുതല്‍ രണ്ടര മാസം കഴിഞ്ഞാണ് റിസള്‍ട്ട് ലഭ്യമാക്കുന്നത്. എന്നാല്‍ സിബി നാറ്റ് ഉപയോഗിക്കുന്നതിലൂടെ 2 മണിക്കൂറിനുള്ളില്‍ റിസള്‍ട്ട് ലഭ്യമാകും. സിബി നാറ്റ് എന്ന ഈ അത്യാധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം വഴി ക്ഷയരോഗ നിര്‍ണയം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ സാധിക്കും.

26 ലക്ഷത്തിലധികം രൂപ വരുന്ന ഈ ഉപകരണം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലെ സെന്‍ട്രല്‍ ടിബി ഡിവിഷന്‍ ആണ് ലഭ്യമാക്കിയിരിക്കുന്നത്. കോഴിക്കോടിന് പുറമെ, കണ്ണൂര്‍, വയനാട് ജില്ലകളിലെ രോഗികള്‍ക്ക് കൂടി സൗജന്യ രോഗനിര്‍ ണയം നടത്താനുപകരിക്കുന്ന ഉപകരണത്തിന്റെ പ്രവര്‍ ത്തനം ജില്ലാ ക്ഷയരോഗകേ ന്ദ്രവും മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗവും സംയുക്തമായാണ് നിയന്ത്രിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ കാട്രിഡ്ജുകളും അനുബന്ധ വസ്തുക്കളും സെന്‍ട്രല്‍ ടിബി ഡിവിഷനില്‍ നിന്നും ലഭ്യമാക്കും.

ഉപകരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 28ന് രാവിലെ 11ന് ഗവ. മെഡിക്കല്‍ കോളജ്, പിടിഎ സെമിനാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് നിര്‍വഹിക്കും. ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. പി.വി. നാരായണന്‍ അധ്യക്ഷത വഹിക്കും. എഡിഎം ടി. ജനില്‍കുമാര്‍, ഡിഎംഒ ഡോ. ആര്‍.എല്‍. സരിത, ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. പി.പി. പ്രമോദ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

India

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

India

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

പുതിയ വാര്‍ത്തകള്‍

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.