Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശുകന്റെ ഉപദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2016, 08:01 pm IST
in Samskriti

ഇനി എനിക്ക് ഒരു കാര്യം ഉപദേശിക്കാനുണ്ട്. ശ്രീരാമന്‍ മനുഷ്യനല്ല. ആദിനാരായണന്‍തന്നെ. യോഗമായാദേവിയാണു സീത. രാമസോദരനായ ലക്ഷ്മണന്‍ അനന്തനാണ്. അതായത് ജഗത്പിതാവും മാതാവുമാണ് രാമനും സീതയും. അവരോട് അങ്ങേക്കു ശത്രുതയുണ്ടാകാനെന്താണ് കാരണമെന്നു ചിന്തിക്കുക.

നമ്മുടെയെല്ലാം ശരീരം പഞ്ചഭൂതാത്മകമാണ്. പഞ്ചഭൂതങ്ങളിലേക്കുതന്നെ മടങ്ങിപ്പോകും. പഞ്ച പഞ്ചാത്മകമായ ഇരുപത്തഞ്ചു മഹാതത്ത്വങ്ങള്‍ കൊണ്ടുണ്ടാക്കിയ ഈ ശരീരത്തില്‍ പാപപുണ്യങ്ങള്‍കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. അവയില്‍നിന്നു ജനിച്ച് അഹങ്കാരംകൊണ്ടാണ് അങ്ങേക്ക് ഇങ്ങനെയൊന്നുചെയ്യാന്‍ തോന്നിയത്.

നാം മഹത്തെന്നുകരുതുന്ന ഈ ശരീരം ത്വക്ക്, മാംസം, അസ്ഥി, മലം, മൂത്രം ഇവയുടെ സമ്മേളനംമൂലം ദുര്‍ഗന്ധപൂരിതമാണ്. ആത്മജ്ഞാനമില്ലാത്തവര്‍ക്ക് ശരീരമാണ് ഞാന്‍ എന്നഭാവമുണ്ടാകുന്നു. ബുദ്ധിമാന്മാര്‍ക്ക് ജഡാത്മകമായ ഈ ശരീരത്തോട് യാതൊരു താല്‍പര്യവും തോന്നുകയില്ല. ബ്രഹ്മഹത്യ തുടങ്ങിയ ഘോരപാപങ്ങള്‍ ചെയ്യുന്നതും ഈ ശരീരം കാരണമാണ്. എത്രനാളിങ്ങനെയിരിക്കും? ഇത് രോഗാദികള്‍ ബാധിച്ച് പതിക്കുമെന്നു തീര്‍ച്ചയാണ്. പുണ്യപാപങ്ങളുടെ ഫലമായി സുഖദുഃഖങ്ങളുടെ ബന്ധനത്തില്‍ ജീവന്‍ അകപ്പെടുന്നു. ഈ ദേഹത്തെ ഞാന്‍ എന്നു കല്‍പിച്ച് മോഹവശഗരായി കര്‍മ്മങ്ങള്‍ ചെയ്യുന്നു. അതിന്റെഫലമായി ജനനമരണങ്ങള്‍ സംഭവിക്കുന്നു.

ഈ ദേഹത്തെ ഞാന്‍ എന്നഭാവമുണ്ടാകുന്നു. ബുദ്ധിമാന്മാര്‍ക്ക് ജഡാത്മകമായ ഈ ശരീരത്തോട് യാതൊരു താല്‍പര്യവും തോന്നുകയില്ല. ബ്രഹ്മഹത്യ തുടങ്ങിയ ഘോരപാപങ്ങള്‍ ചെയ്യുന്നതും ഈ ശരീരം കാരണമാണ്. എത്രനാളിങ്ങനെയിരിക്കും? ഇത് രോഗാദികള്‍ ബാധിച്ച് പതിക്കുമെന്നു തീര്‍ച്ചയാണ്. പുണ്യപാപങ്ങളുടെ ഫലമായി സുഖദുഃഖങ്ങളുടെ ബന്ധനത്തില്‍ ജീവന്‍ അകപ്പെടുന്നു. ഈ ദേഹത്തെ ഞാന്‍ എന്നു കല്‍പിച്ച് മോഹവശഗരായി കര്‍മ്മങ്ങള്‍ ചെയ്യുന്നു. അതിന്റെ ഫലമായി ജനനമരണങ്ങള്‍ സംഭവിക്കുന്നു. മോഹത്തിനു വിധേയരായവര്‍ ജര, നര, മരണം ഇവയാലുള്ള ശോകം കളയാന്‍ ദേഹാദികളിലുള്ള അഭിമാനം ഉപേക്ഷിക്കുക.

ആത്മാവാണ് സത്യം. ആത്മാവിനെ ആത്മാവുകൊണ്ടറിയണം. സദാ ആത്മാവിനെ സ്മരിച്ച് ആത്മാവില്‍ രമിക്കുക. പുത്ര, കളത്ര, മിത്ര, ഗൃഹ, അര്‍ത്ഥാദിവസ്തുക്കളിലുള്ള ആസക്തിയുപേക്ഷിക്കുക. പന്നി, കുതിര, തുടങ്ങിയവയുടെ ദേഹങ്ങളിലായാലും ഭോഗങ്ങള്‍ അനുഭവിക്കാം. അവിടുന്ന് ബ്രാഹ്മണകുലത്തില്‍ വിവേകമുള്ള ദേഹം പ്രാപിച്ചയാളാണ്. ഈ മഹത്തായ പുണ്യഭൂമിയായ ഭാരതഖണ്ഡത്തില്‍ ജനിച്ചയാളാണ്. ഇങ്ങനെയുള്ള ഒരാള്‍ക്ക് ഭോഗങ്ങളില്‍ ആസക്തി വന്നതെങ്ങനെ? അങ്ങയുടെ കുലമഹിമ ഓര്‍ക്കുക. ബ്രഹ്മപുത്രനായ പുലസ്ത്യമഹര്‍ഷിയുടെ പൗത്രനാണ്. ഘോരതപസ്സിലൂടെ ഈശ്വരകൃപ നേടിയയാളാണ് മൂന്നുലോകത്തിലും സുസമ്മതനാണ്.

പിന്നെയും പിന്നെയും അവിവേകിയെപ്പോലെ ഭോഗത്തില്‍ ആശയെന്തിന്? അജ്ഞാനമല്ലേ? ഇന്നുതന്നെ സമസ്ത സംഗങ്ങളും ഉപേക്ഷിക്കുക. മാനസത്തില്‍ രാമനെ പ്രതിഷ്ഠിച്ച് പരമാത്മാവും അദ്വയനുമായ അദ്ദേഹത്തെ സമാശ്രയിക്കൂ. സീതയെ കൊണ്ടുകൊടുത്ത് ആയുഷ്‌ക്കാലം മുഴുവന്‍ പാദസേവകരായിത്തീരുക എങ്കില്‍ അങ്ങയുടെ സമസ്തപാപങ്ങളും തീര്‍ന്ന് മേല്‍പ്പോട്ടുപോയി ദിവ്യമായ വിഷ്ണുപദം പ്രാപിക്കാം. അല്ലെങ്കില്‍ കീഴ്‌പ്പോട്ടുപോയി നരകത്തില്‍ പതിക്കാം. നല്ല കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. അറിവുള്ളവരോട് ചോദിച്ച് ഉറപ്പിച്ചുകൊള്ളുക.

രാമനാമം ജപിച്ച് ദുഃഖങ്ങള്‍ അവസാനിപ്പിച്ച് മോക്ഷം നേടുക.

ശ്രീരാമസന്നിധിയില്‍ അഞ്ചോ ആറോ ദിവസം കഴിയാന്‍ സാധിച്ചപ്പോള്‍ തന്നെ ശുകന്‍ തത്ത്വജ്ഞാനിയായിത്തീര്‍ന്നു. രാവണദൂതന്‍ രാവണന്റെ ഉപദേശകനായിത്തീരുന്നു. അന്ത്യകാലമടുത്തിരിക്കുന്ന രാവണന് ഇതുവല്ലതും ഇഷ്ടപ്പെടുമോ? തീയില്‍ നെയ്യൊഴിച്ചതുപോലെ കോപം ആളിക്കത്തി. ഭൃത്യനായുള്ള നീ ആചാര്യനെപ്പോലെ ഉപദേശിക്കുന്നോ? എന്നു ചോദിക്കുന്നു. പക്ഷേ കൂടുതല്‍ ഉപദ്രവിച്ചില്ല. ശുകന്‍ പണ്ടുചെയ്ത ഉപകാരസ്മരണകൊണ്ട് വെറുതെവിടുകയാണ്. ഉടനെ മുന്നില്‍ നിന്നുപോയില്ലെങ്കില്‍ മരണമായിരിക്കും ഫലം എന്നറിയാവുന്ന ശുകന്‍ ഭയന്ന് അപ്പോഴേ സ്ഥലം വിട്ടു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.