വില്‍മിംഗ്ടണ്‍: യുഎസില്‍ സ്‌കൂള്‍ ബാത്‌റൂമില്‍ പെണ്‍കുട്ടികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 16കാരിയായ വിദ്യാര്‍ഥിനി മരിച്ചു. വ്യാഴാഴ്ച രാവിലെ 8.15നു വില്‍മിംഗ്ടണ്‍ ഡെലവെര്‍ ഹവാര്‍ഡ് ഹൈസ്‌കൂളിലായിരുന്നു സംഭവം.
മരിച്ച പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഒരു ആണ്‍കുട്ടിയെ ചൊല്ലിയായിരുന്ന പെണ്‍കുട്ടികള്‍ ഏറ്റുമുട്ടിയത്.
മരണമടഞ്ഞ പെണ്‍കുട്ടി ബാത്‌റൂമില്‍ മറ്റൊരു പെണ്‍കുട്ടിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇതു സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
രണ്ടാമത്തെ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും സംഘര്‍ഷത്തില്‍ ഇടപെട്ടു. ഇവര്‍ ഒരുമിച്ച് എതിരാളിയെ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ പെണ്‍കുട്ടിയെ ഡുപോണ്ട് ആശുപത്രിയില്‍ ഹെലികോപ്ടര്‍ മാര്‍ഗം എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
















