ജമ്മു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മുമ്പ് ഭാരത- പാക് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.
സാംബ സെക്ടറിലെ അന്താരാഷ്‌ട്ര അതിര്‍ത്തിയിലാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത്. ഭാരത അതിര്‍ത്തിയിലേക്ക് അഞ്ച് റൗണ്ട് വരെ പാക് സൈന്യത്തിന്റെ വെടിവെപ്പ് ഉണ്ടായിട്ടുണ്ടെന്ന് മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു. വെടിവെപ്പില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വെടിവെപ്പിനിടെ പാക്കിസ്ഥാനില്‍ നിന്ന് ഭാരതത്തിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മുമ്പ് അതിര്‍ത്തിയിലുണ്ടായ സംഭവങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. മാതാ വൈഷ്‌ണോ ദേവി സര്‍വ്വകലാശാലയിലെ ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ജമ്മുകശ്മീരില്‍ എത്തിയത്.
നാവ് പിഴച്ച് ട്രമ്പ്
ന്യൂയോര്‍ക്ക് സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിന് നാവ് പിഴച്ചു. ലോകത്തെ മുഴുവന്‍ ഞെട്ടിച്ച 2001ലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ദുരന്ത ദിനമാണ് ട്രമ്പിന് തെറ്റിയത്. 9/11 എന്നതിന് പകരം ട്രമ്പ് പറഞ്ഞതാകട്ടെ 7/11 എന്ന്. എന്നും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ദിനമാണിതെന്നാണ് ട്രമ്പ് ദുരന്തദിനത്തെ വിശേഷിപ്പിച്ചത്. ഇതോടെ 69 കാരനായ ട്രമ്പിന് നേരെ ട്രോള്‍ മഴയുമായി ഇറങ്ങിയിരിക്കുകയാണ് നവ മാധ്യമങ്ങള്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവാണ് ഡൊണാള്‍ഡ് ട്രമ്പ്.
















