Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കാര്‍ഷിക, ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2016, 10:40 pm IST
inErnakulam

കോതമംഗലം: എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയും ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് റബ്ബര്‍ വിലയിടിവ് ഇടതുവലതു മുന്നണികളെ വേട്ടയാടുന്നു. മണ്ഡലത്തെ പ്രതിനീധികരിച്ചവരുടെ വാഗ്ദാനലംഘനത്തിനെതിരെയുള്ള ജനകീയ വികാരം വോട്ടായി മാറുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ.

കാര്‍ഷികമേഖലയ്‌ക്ക് പ്രത്യേകിച്ച് റബ്ബര്‍ കൃഷിക്ക് വേരോട്ടമുള്ള കോതമംഗലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ രണ്ട് തവണയൊഴികെ ബാക്കി തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫാണ് വിജയിച്ചിട്ടുള്ളത്. 1965-ല്‍ മണ്ഡലത്തില്‍ ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സ് നേതാവ് കെ.എം.ജോര്‍ജ്ജാണ് തെരഞ്ഞെടുക്കപ്പെട്ടത്. 67ല്‍ സിപിഎമ്മിലെ ടി.എം. മീതിയന്‍ കേരള കോണ്‍ഗ്രസ്സിലെ എം.ഐ. മാര്‍ക്കോസിനെ 6,388വോട്ടുകള്‍ക്ക് തോല്‍പ്പിച്ചതാണ് ഇടത്പക്ഷത്തിന്റെ കന്നിവിജയം. എന്നാല്‍, 70ല്‍ യുഡിഎഫിലെ എം.ഐ. മാര്‍ക്കോസ് സിപിഎമ്മിലെ ടി.എം.മീതിയനെ 1,327വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ചു. 77ല്‍ എല്‍ഡിഎഫിലെ എം.ഇ.കുര്യാക്കോസിനെ 3,091വോട്ടിന് പരാജയപ്പെടുത്തി യുഡിഎഫിലെ എം.വി. മാണി വിജയം നേടി. എന്നാല്‍ 80ല്‍ യുഡിഎഫില്‍നിന്ന് എല്‍ഡിഎഫിലെത്തിയ എം.വി. മാണിയെ യുഡിഎഫ് കേരള കോണ്‍ഗ്രസ്സിലെ ടി.എം. ജേക്കബ്ബ് 7,513വോട്ടിന് പരാജയപ്പെടുത്തി. 82ല്‍ സിപിഎമ്മിലെ ടി.എം.മീതിയനെ 4,662വോട്ടിനും 87ല്‍ ഇടത് സ്വതന്ത്രനായ പ്രൊഫ.ടി.എം.പൈലിയെ 2131വോട്ടിനും പരാജയപ്പെടുത്തി ടി.എം.ജേക്കബ്ബ് വിജയം ആവര്‍ത്തിച്ചു. 91ല്‍ കേരള കോണ്‍ഗ്രസ്സില്‍നിന്ന് സീറ്റ് കോണ്‍ഗ്രസ്സ് ഏറ്റെടുത്ത് വി.ജെ.പൗലോസിനെ സ്ഥാനാര്‍ത്ഥിയാക്കുകയും ഇടത് സ്വതന്ത്രന്‍ ടി.എം. പൈലിയും 96ല്‍ സിപിഎമ്മിലെ ടി.എം.മീതിയനെയും 2001ല്‍ ഇടത് സ്വതന്ത്രന്‍ പ്രൊഫ. ബേബി.എം.വര്‍ഗീസിനേയും പരാജയപ്പെടുത്തി വി.ജെ.പൗലോസ് തുടര്‍ച്ചയായി വിജയം കണ്ടു. 2006ല്‍ ഇടത് പക്ഷത്തെ ജോസഫ് ഗ്രൂപ്പിലെ ടി.യു.കുരുവിള, യുഡിഎഫിലെ വി.ജെ.പൗലോസിനെ പരാജയപ്പെടുത്തി ഇടത്പക്ഷത്തിന് രണ്ടാമത്തെ വിജയം നേടിക്കൊടുത്തു. 2011ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടി.യു.കുരുവിള കേരള കോണ്‍ഗ്രസ്സ് നേതാവ് ഇടത്പക്ഷത്തിന്റെ സ്‌കറിയ തോമസ്സിനെ 12,222വോട്ടിന് പരാജയപ്പെടുത്തി.

1987മുതല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ച ബിജെപി ഓരോ തെരഞ്ഞെടുപ്പിലും ചിട്ടയായ പ്രവര്‍ത്തനവും സംഘടനാസംവിധാനവുമായി വോട്ട് ക്രമാതീതമായി വര്‍ദ്ധിപ്പിച്ചു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 5,769വോട്ടും 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 7,429വോട്ടും നേടി. 2015ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 16,100വോട്ട് നേടി ബിജെപി വന്‍കുതിച്ചുചാട്ടം നടത്തി. ഇത്തവണ എന്‍ഡിഎയിലെ മുന്‍ കേന്ദ്രമന്ത്രി പി.സി.തോമസ് നയിക്കുന്ന കേരള കോണ്‍ഗ്രസിനാണ് സീറ്റ് നല്‍കിയിരിക്കുന്നത്. മുന്‍ റബ്ബര്‍ബോര്‍ഡ് ചെയര്‍മാനും തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറിയുമായ പി.സി.സിറിയക് നിരവധി കര്‍ഷക സംഘടനകളുടെ പിന്തുണയോടെ എന്‍ഡിഎ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ബിഡിജെഎസിനും കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗത്തിനും സ്വാധീനമുള്ള മണ്ഡലമായ കോതമംഗലത്ത് മുന്നണിസംവിധാനത്തില്‍ ലഭിക്കുന്ന വോട്ടും കര്‍ഷകജനതയുടെ പിന്തുണയും ഇരുമുന്നണികളിലെ അസ്വാരസ്യങ്ങളും എല്ലാവിഭാഗങ്ങള്‍ക്കും സ്വീകാര്യനെന്ന അനുകൂലഘടകവും എന്‍ഡിഎയ്‌ക്ക് പ്രതീക്ഷ നല്‍കുന്നു.

കഴിഞ്ഞ കാലങ്ങളില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതായി വോട്ടര്‍മാര്‍ പറയുന്നു. രണ്ട്തവണ തുടര്‍ച്ചയായി വിജയിച്ച ടി.യു.കുരുവിളയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ ഏതാനും റോഡുകള്‍ നിര്‍മ്മിച്ചതല്ലാതെ മറ്റ് കാര്യമായ വികസനങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ലെന്ന വ്യാപകമായ ആക്ഷേപം വോട്ടര്‍മാര്‍ക്കിടയിലുണ്ട്.

ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയായ ആന്റണി ജോണാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ തഴയപ്പെട്ടുവെന്നാക്ഷേപം സിപിഎം ആദ്യകാലപ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രായാധിക്യവും മണ്ഡലത്തില്‍ സജീവചര്‍ച്ചയാണ്. റബ്ബര്‍ വിലയിടിവ്, കാര്‍ഷികമേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍, പൂയംകുട്ടി, പന്തപ്ര, നേര്യമംഗലം എന്നിവിടങ്ങളിലെ ആദിവാസിപ്രശ്‌നവും, പുനരധിവാസ പ്രശ്‌നവും ഇന്നും മണ്ഡലത്തില്‍ പരിഹരിക്കപ്പെട്ടിട്ടില്ല. കൂടാതെ മണ്ഡലത്തിലെ വ്യാപകമായ കുടിവെള്ളപ്രശ്‌നം, ടൂറിസം വികസനം, പൊതുശ്മശാനനിര്‍മ്മാണം, റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍, ഗതാഗതപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന റിംഗ് റോഡ്, തങ്കളം-കാക്കനാട് നാലുവരിപാതയുടെ നിര്‍മ്മാണം പുനഃരാരംഭിക്കല്‍, റോഡുകളുടെ വികസനം, കുരൂര്‍തോട് ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകളിലെ മാലിന്യപ്രശ്‌നം, ഓടകളുടെ ശുചീകരണം, നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിന്റെ സമഗ്രവികസനം, നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടില്ല. ഈ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

India

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

പുതിയ വാര്‍ത്തകള്‍

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.