ജിദ്ദ: സൗദിയില്‍ പെട്രോ കെമിക്കല്‍ കമ്പനിയില്‍ തീപിടുത്തം. 12 പേര്‍ മരിച്ചു. മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെട്ടതായി സൂചനയുണ്ട്. തൊടുപുഴ സ്വദേശിയായ ബെന്നി വര്‍ഗീസ് (38) തീപിടുത്തത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മെക്കാനിക്കല്‍ ടെക്‌നീഷ്യനാണ് മരിച്ച ബെന്നി.
തീപിടുത്തത്തില്‍ 11 പേര്‍ക്ക് പരുക്കുകളേറ്റതായും സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്യുന്നു. പരുക്കേറ്റവരില്‍ ഏഴ് പേര്‍ ഇന്ത്യാക്കാരാണ്. സൗദി പ്രാദേശിക സമയം 11.40ഓടെയാണ് അപകടമുണ്ടായത്.
സൗദിയിലെ ജുബൈല്‍ യുണൈറ്റഡ് പെട്രോകെമിക്കല്‍ കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് തീപടര്‍ന്നു പിടിച്ചത്.
















