Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കൊടുവള്ളി തീപ്പാറുന്ന മത്സരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2016, 11:15 am IST
in Kozhikode

കോഴിക്കോട്: കൊടുവള്ളി മണ്ഡലത്തില്‍ ഇത്തവണ മത്സരം തീപാറും. മുസ്ലിംലീഗ് നേതാവും മുന്‍ മുസ്ലിംലീഗ് നേതാവും തമ്മിലുള്ള മത്സരം ബിജെപിയുടെ അലിഅക്ബറിന്റെ രംഗപ്രവേശത്തോടെ യഥാര്‍ത്ഥ ത്രികോണമത്സരമായി മാറിക്കഴിഞ്ഞു. കൊടുവള്ളിയില്‍ മുസ്ലിംലീഗ് ജില്ലാപ്രസിഡന്റ് റസാഖ് മാസ്റ്ററാണ് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥില്‍. ഇതില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് മണ്ഡലം ജനറല്‍സെക്രട്ടറി കാരാട്ട് റസാഖ് രാജിവെച്ച് സ്വതന്ത്രവേഷത്തില്‍ ഇടതുമുന്നണിയുടെ ബാനറില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നു. രണ്ട് മുന്നണികളുടെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അതതു ഘടകങ്ങളില്‍ വന്‍പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കാരാട്ട് റസാഖിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സിപിഎമ്മില്‍ വന്‍പ്രതിഷേധമുണ്ട്. മുസ്ലിംലീഗ് നേതാവിനെ സിപിഎം വേഷത്തില്‍ അവതരിപ്പിക്കുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്ന് ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നു. ഇരുമുന്നണികളും നേരിടുന്ന തര്‍ക്കത്തിനിടയിലാണ് കൊടുവള്ളിയുടെ മുഖച്ഛായ മാറ്റാനായി താന്‍ മത്സരിക്കുന്നതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി അലിഅക്ബര്‍ പറയുന്നു.

ന്യൂനപക്ഷവിഭാഗങ്ങളും മലയോരകര്‍ഷകരുമുള്ള ഈ മേഖലയില്‍ വികസനം എത്തിനോക്കാത്തത് മുന്നണികളുടെ പരാജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സിനിമ മേഖലയില്‍ നിന്നാണ് അലി അക്ബര്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തുന്നത്. മുപ്പത് വര്‍ഷത്തെ സിനിമാരംഗത്തെ വിപുലമായ പരിചയവും അനുഭവസമ്പത്തും അലി അക്ബറിന് കൂട്ടുണ്ട്. രാഷ്‌ട്രീയം അലി അക്ബറിന് അന്യമല്ല. എല്ലാ സാമൂഹ്യ പ്രശ്‌നങ്ങളോടും വ്യക്തവും യുക്തവുമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന അലി അക്ബര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വികെസി മമ്മദ് കോയയ്‌ക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്.

1963 ല്‍ മീനങ്ങാടിയില്‍ അബൂബക്കര്‍ സാഹി ബ്ബിന്റെയും ബിപാത്തുവിന്റെയും മകനായാണ് ജനനം. 15 ഫീച്ചര്‍ ഫിലിമുകളും, 12 ഡോക്യുമെന്ററികളും , 7 ടെലിവിഷന്‍ സീരിയലുകളും അലി അക്ബര്‍ സംവിധാനം ചെയ്തു. 2000 ത്തില്‍ ആരംഭിച്ച റിയല്‍ ഇമേജസ് എന്ന ഫിലിം ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലൂടെ മുന്നൂറിലധികം പ്രതിഭകളെ കണ്ടെത്തി. 1988 ലാണ് ആദ്യ സംസ്ഥാന പുരസ്‌കാരം നേടുന്നത്. 1997 ല്‍ റാബിയ മൂവ്‌സ് എന്ന ഡോക്യുമെന്റിക്ക് ദേശീയ പുരസ്‌കാരം കിട്ടി. സുന്ദരികളും സുന്ദരന്‍മാരും എന്ന കൃതിയെ ദൃശ്യവല്‍ക്കരിച്ചതിനാണ് ഇദ്ദേഹത്തിന് രണ്ടാമത് സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലും ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. . മുഖമുദ്ര, പൊന്നുചാമി,ജൂനിയര്‍ മാന്‍ഡ്രേക്ക്, ഗ്രാമപഞ്ചായത്ത്, അച്ഛന്‍ എന്നിവയാണ് പ്രധാന സിനിമകള്‍.

കഴിഞ്ഞതവണ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു 51 കാരനായ കാരാട്ട് റസാഖാണ് സിപിഎം സ്ഥാനാര്‍ത്ഥി. 10 വര്‍ഷം കൊടുവള്ളി പഞ്ചായത്ത് അംഗവും— 1995 മുതല്‍ 2007 വരെ കൊടുവള്ളി കോ-ഓപറേറ്റീവ് ഹൗസിങ് സൊസൈറ്റി പ്രസിഡന്റുമായിരുന്നു.

മുസ്ലിംലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിലൂടെയാണ് കാരാട്ട് റസാഖ്— രാഷ്‌ട്രീയ രംഗത്തെത്തിയത്. കൊടുവള്ളി ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു.—എം.എ റസാഖ് മാസ്റ്റര്‍ കോഴിക്കോട് ജില്ലാ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കോഴിക്കോട് സി.എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി പൊതുമേഖലാ സ്ഥാപനമായ എസ്.ഐ.എഫ്.എല്‍ ചെയര്‍മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വികസന സൊസൈറ്റി മെമ്പര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു. കോഴിക്കോട് ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗ് ട്രഷററായിരുന്നു. തെരഞ്ഞെടുപ്പ് രംഗം ചൂടാകുന്നതോടെ കൊടുവള്ളിയും മാറ്റത്തിന്റെ വഴിയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

Kerala

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

India

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

Kerala

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

Kerala

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

പുതിയ വാര്‍ത്തകള്‍

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.