അല്ല ഡിജിപി, അപകടം നടന്നത് പുലര്‍ച്ചെ. പ്രധാനമന്ത്രി വന്നത് വൈകിട്ട്. രാവിലെ തന്നെ ദുരന്തത്തിനിരയായവരെ ആശുപത്രികളില്‍ എത്തിച്ചു. ശരിയാണോ. മുഖ്യമന്ത്രിയുടെ അപേക്ഷയില്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം രണ്ട് എയര്‍ ആംബുലന്‍സ് കൊല്ലത്ത് എത്തിയാരുന്നോ. പ്രധാനമന്ത്രി ആശുപത്രികളില്‍ സന്ദര്‍ശിച്ചത് ഗുരുതരാവസ്ഥയില്‍ അല്ലാത്തവരെയല്ലെ ഡിജിപി സാറെ..
സാധാരണ രീതിയില്‍ ഒരു പ്രധാനമന്ത്രി വരുമ്പോഴുള്ള സുരക്ഷാക്രമീകരണങ്ങളുടെ കാല്‍ഭാഗം പോലും താങ്കളുടെ പോലീസിന് അവിടെ ഒരുക്കേണ്ടിവന്നില്ലല്ലോ. രാഹുല്‍ ഗാന്ധിയുടെ കാര്യം പോട്ടെ.. നമുക്ക് ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍ വിദഗ്ധ ഡോക്ടര്‍മാരുമായെത്തി സകല സഹായവും നല്‍കിയതല്ലേ നമ്മുടെ പ്രധാനമന്ത്രി. ദുരന്തത്തില്‍ പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മറയ്‌ക്കാന്‍ എന്തിനാ ഡിജിപി സാറെ നാറിയ രാഷ്‌ട്രീയം കളിക്കുന്നത്.
ജോം
അല്ല സാറെ അറിയാത്തതുകൊണ്ട് ചോദിക്കൂകയാണ.് അപകടം നടന്ന് ഒമ്പത് മണിക്കൂര്‍ കഴിഞ്ഞല്ലെ നമ്മുടെ പ്രധാനമന്ത്രി അവിടെ വന്നത്. രാവിലെ തന്നെ ആള്‍ക്കാരെയെല്ലാം ആശുപത്രിയില്‍ എത്തിച്ചതാണ്. ഇതു പിന്നെ ആവശ്യമില്ലാത്ത ഒരു അഭിപ്രായമായി പോയി. ഡിജിപിയെന്ന നിലയില്‍ താങ്കള്‍ എടുത്തിട്ടുള്ള ഒത്തിരി നല്ല കാര്യങ്ങളെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയാണ് ഞാന്‍. ഇതിനോട് യോജിക്കാന്‍ കഴിയില്ല. നമ്മുടെ എല്ലാ നേതാക്കളും അങ്ങ് കേന്ദ്രത്തിലിരുന്ന് അനുശോചനം രേഖപ്പെടുത്തുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി വേണ്ട രക്ഷാപ്രവര്‍ത്തനമായിട്ടല്ല വന്നത്. നമ്മള്‍ നന്ദി പറയുകയല്ലെ വേണ്ടിയിരുന്നത്.
പ്രകാശന്‍ വേലുക്കുട്ടി
വെടിക്കെട്ടപകടം നടന്നത് പുലര്‍ച്ചെ മൂന്നരയ്‌ക്ക്. പ്രധാനമന്ത്രി വന്നത് വൈകുന്നേരം മൂന്നരയ്‌ക്ക്, അതുവരെയും മുറിവേറ്റവരെ കൊണ്ടുപോകാതെ അവിടെ തന്നെ സൂക്ഷിച്ചു വച്ചുവെന്നു പറയുന്ന അസംബന്ധം വിശ്വസിക്കണോ? മോദി വന്നതു കാരണം മുറിവേറ്റവരെ കൊണ്ടുപോകാന്‍ പറ്റിയില്ലയെന്നു പറയുന്ന വ്യജപ്രചാരണം വെറും മോദിവിരോധം മാത്രം.
പ്രകാശ് . എം. കെ
















