തിരുവനന്തപുരം: ബിഡിജെഎസ് കഴക്കൂട്ടം മേഖലാ കമ്മിറ്റി അംഗത്തിന് സിപിഎം ഗുണ്ടയുടെ മര്‍ദ്ദനം. കല്ലമ്പള്ളി റെജിനിവാസില്‍ കല്ലംമ്പള്ളി അജി (45)യെയാണ് മര്‍ദ്ദിച്ച് അവശനാക്കിയത്. കഴിഞ്ഞ ദിവസം രാത്രി ഭാര്യയുമായി ബൈക്കില്‍ സഞ്ചരിക്കുന്ന സമയത്ത് കല്ലംപള്ളി ഭാഗത്തുവച്ചാണ് സംഭവം. കല്ലമ്പള്ളി സ്വദേശിയായ സിപിഎം ഗുണ്ട തമ്പി എന്നുവിളിക്കുന്ന ഷാജിയാണ് മര്‍ദ്ദിച്ചത്. അജി മുമ്പ് സിപിഎം പ്രവര്‍ത്തകനായിരുന്നു. ബിഡിജെഎസ് ഭാരവാഹിയായതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. അജി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിക്കെതിരെ ശ്രീകാര്യം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ബിഡിജെഎസ് കഴക്കൂട്ടം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
















