Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആവേശത്തിരയിളക്കി നെടുമങ്ങാട് ബിജെപി കണ്‍വെന്‍ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 10:33 am IST
inThiruvananthapuram

നെടുമങ്ങാട് ബിജെപിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യുന്നു

നെടുമങ്ങാട്: അണികളിലും പ്രവര്‍ത്തകരിലും ജനങ്ങളിലും ആവേശത്തിരയിളക്കി നെടുമങ്ങാട് ബിജെപിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. കണ്‍വെന്‍ഷന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്തു. കേരളത്തെ സംബന്ധിച്ച് വ്യവസായ രംഗത്ത് അന്താരാഷ്‌ട്രതലത്തില്‍ പേരെടുത്ത വ്യക്തികള്‍ ധാരാളം ഉണ്ടായിട്ടുണ്ടെങ്കിലും ആര്‍ക്കും കേരളത്തിന് വ്യാവസായികരംഗം സംഭാവനചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെ വ്യവസായം ജനിക്കുന്നതിന് മുമ്പ് മരിക്കുന്ന അവസ്ഥയാണ്. കശുവണ്ടി, റബ്ബര്‍, കയര്‍ തുടങ്ങിയ വ്യവസായങ്ങളെല്ലാം ഇതില്‍പ്പെട്ടിട്ടുണ്ട്. എല്‍ഡിഎഫിനും യുഡിഎഫിനും ദിശാബോധമില്ലാത്തതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഇടതുവലത് നേതാക്കളെല്ലാം വ്യവസായികളായ സാഹചര്യമാണ് കാണുന്നത്. ആരോഗ്യപരമായി എല്‍ഡിഎഫ് എന്ന സംഘടനയ്‌ക്ക് ഉള്‍ക്കാമ്പില്ല. ഇടതുപ്രവര്‍ത്തകര്‍ക്ക് എന്നും ദരിദ്രരായി കഴിയാനാണ് വിധി. ഐസിയുവില്‍ നിന്നും വെന്റിലേറ്ററില്‍ നിന്നും അല്‍പ്പാല്‍പ്പം ശ്വാസം വലിച്ച് നിവര്‍ന്ന് നില്‍ക്കേണ്ട സ്ഥിതിയാണ്. അവിടെയാണ് മോദിയുടെ ജന്‍ധന്‍യോജന പാവപ്പെട്ടവര്‍ക്ക് ആശ്വാസമാകുന്നത്. 1971 ല്‍ ബാങ്കുകള്‍ ദേശസാത്കരിച്ചു. അന്ന് മൂന്നു കോടി ജനങ്ങള്‍ക്ക് അക്കൗണ്ട് ഉണ്ടായിരുന്നു. ജന്‍ധന്‍ പദ്ധതി വന്നശേഷം 21 കോടി പേര്‍ അക്കൗണ്ട് തുറന്നു. ഇപ്പോള്‍ പാവപ്പെട്ടവര്‍ ദേശീയതയുടെ ഭാഗമായി മാറി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ തൊഴിലാളി യൂണിയനുകള്‍ പുറംതിരിഞ്ഞിക്കുന്നതായും മന്ത്രി പറഞ്ഞു.

പശ്ചിമ ബംഗാളില്‍ ഇരുമുന്നണികളും കൈകോര്‍ത്ത് മത്സരിക്കുന്നു. എന്നാല്‍ ഇവിടെ എതിര്‍ചേരികളില്‍ നിന്ന് വോട്ടുചോദിക്കുന്നു. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനത്തും വികസനം കൊണ്ട് നേട്ടം ഏറെയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്തുകൊണ്ട് അവാര്‍ഡുകളൊന്നും വാങ്ങുന്നില്ലെന്നും നദ്ദ ചോദിച്ചു. കുറച്ചുനാള്‍മുമ്പ് ഭാരതം അഴിമതിയിലും ആരോപണങ്ങളിലും മുങ്ങികിടക്കുകയായിരുന്നു. ബിജെപി ഭരണത്തോടെ രണ്ടുവര്‍ഷം കൊണ്ട് ഉദിച്ചുയര്‍ന്ന ഭാരതമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം അറിഞ്ഞ് 15 മിനിട്ടിനകത്തുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി നടപടികളാരംഭിച്ചു. തിരുവനന്തപുരത്തെത്തി 20 മിനിട്ടകത്തുതന്നെ സംഭവസ്ഥലവും സന്ദര്‍ശിച്ചു. ഇതാണ് ഭരണം, ഇതാണ് രാഷ്‌ട്രീയം, ഇതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാരതസ്‌നേഹം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെടുമങ്ങാട് പാളയം എന്‍എന്‍ പണ്ടാരത്തില്‍ നഗറില്‍ ഒരുക്കിയ വേദിയില്‍ നടന്ന കണ്‍വെന്‍ഷനില്‍ മണ്ഡലം പ്രസിഡന്റ് ബാലമുരളി അധ്യക്ഷത വഹിച്ചു. അഡ്വ സിന്തില്‍കുമാറാണ് മന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. സ്ഥാനാര്‍ഥി വി.വി.രാജേഷ്, നേതാക്കളായ കെ.എ. ബാഹുലേയന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പൂവത്തൂര്‍ ജയന്‍, ബിജെഡിഎസ് മണ്ഡലം പ്രസിഡന്റ് സുധീശന്‍, ബിജെപി മുന്‍ മേഖലാ വൈസ് പ്രസിഡന്റ് അശ്വനിദേവ്, അനില്‍വട്ടപ്പാറ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.