കൊച്ചി: തെരഞ്ഞെടുപ്പ് നടപടികള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി അതുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനാവശ്യമായ യോഗങ്ങള്‍ക്കും മറ്റുളള അനുമതി നേടുന്നതിനും അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. കെട്ടിട ഉടമയുടെ അനുമതിയില്ലാതെ പോസ്റ്റര്‍ ഒട്ടിക്കുന്നതു മുതല്‍ എതിര്‍ സ്ഥാനാര്‍ഥിക്കെതിരായ അപവാദപ്രചരണം വരെ പരാതിയായി നല്‍കാം.
വോട്ടര്‍പട്ടികയിലെ പിശകുകളും ബൂത്ത് സംബന്ധിച്ച പരാതികളും ചൂണ്ടികാണിക്കാം. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട അനുമതികള്‍ക്കുളള അപേക്ഷ നല്കാനാണ് ഇഅനുമതി. അപേക്ഷകന്റെ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും നല്‌കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ 1800 425 5303 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ലഭ്യമാണ്.
















